ദില്ലി :മനുഷ്യ ജീവിതം ദുസ്സഹ മാക്കുന്നതിൽ മലിനീകരണം എത്ര വലിയ വിപത്താണെന്ന് മനസ്സിലാക്കി തരുന്ന ചിത്രങ്ങൾ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. മുബൈ, ദില്ലി നഗരങ്ങളിൽ ആകാശത്തിന് നീല നിറം ആയിരിക്കുന്നു. ജലന്ധറിൽ നിന്ന് നോക്കിയാൽ ഹിമാലയത്തിലെ പർവതങ്ങൾ കാണാൻ സാധിക്കുന്നു.
അന്തരീക്ഷ മലിനീകരണം കുറഞ്ഞതോടെ നേരത്തേ ഹിമാചല്‍ പ്രദേശിലെ ധൗലധാര്‍ പര്‍വതനിര ജലന്തറില്‍ തെളിഞ്ഞിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് ജലന്തറില്‍ ദൃശ്യമാകുന്നതെന്നാണ് പറയുന്നത്.
ലോക്ക് ഡൗണ്‍ കാരണം ജനം വീട്ടില്‍ തന്നെ ആയതിനാല്‍ മലിനീകരണം കുറഞ്ഞു. ഇപ്പോഴിതാ മലിനീകരണ തോത് കുറഞ്ഞതിനെ തുടര്‍ന്ന് ഗംഗാ നദിയിലെ ജലത്തിന്റെ തെളിമ കൂടിയിരിക്കുകയാണ്. ഗംഗയില്‍ വെള്ളത്തിന്റെ തെളിമയില്‍ 40-50 ശതമാനം മാറ്റം വന്നെന്നാണ് റിപ്പോര്‍ട്ട്.
‘ഗംഗാ നദിയിലേക്ക് വരുന്ന മാലിന്യത്തിന്റെ പത്തില്‍ ഒരു ഭാഗം ഫാക്ടറികളില്‍ നിന്നുള്ളവയാണ്. എന്നാല്‍ ലോക്ക് ഡൗണില്‍ ഫാക്ടറികള്‍ അടച്ചതോടുകൂടി അവസ്ഥ ഭേദപ്പെട്ടു. 40 മുതല്‍ 50 ശതമാനം വരെ പുരോഗതിയാണ് ഗംഗയുടെ ജലത്തില്‍ കാണുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അന്തരീക്ഷ മലിനീകരണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായ ദില്ലി യിലെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് ലോക്ക് ഡൗണില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മനുഷ്യൻ സൃഷ്‌ടിക്കുന്ന അന്തരീക്ഷ മലിനീകരണം കുറച്ചാൽ പ്രകൃതിക്ക് എന്ത് സംഭവിക്കും എന്ന് വ്യക്തമായി മനസ്സിലാക്കി തന്നു ഈ ലോക്ക് ഡൗൺ.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…