കന്യാകുമാരി: നാല് സംസ്ഥാനങ്ങൾ താണ്ടി ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ്സ് കന്യാകുമാരിയിൽ എത്തിയതോടെ രാജ്യത്തെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും നിശ്ചലമായി. ആസ്സാമിലെ ദിബ്രുഗഡിൽ നിന്ന് കഴിഞ്ഞ ശനിയായാഴ്ച്ച രാവിലെ 11.45 ന് ഓടിത്തുടങ്ങിയ ട്രെയിൻ ഇന്ന് രാവിലെ 9.30 നാണ് കന്യാകുമാരിയിൽ സർവീസ് അവസാനിപ്പിച്ചത്.
ഈ വണ്ടി ബംഗാൾ, ആന്ധ്ര, തെലുങ്കാന, കേരളം എന്നീ സംസ്ഥാനങ്ങൾ കടന്നാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ എത്തിച്ചേർന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനാണ് വിവേക് എക്‌സ്പ്രസ്. 4279 കിലോമീറ്ററാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് വിവേക് എക്സ്പ്രസിനുള്ളത്.
യുദ്ധകാലത്തുപോലും സേവനം മുടക്കിയിട്ടില്ലാത്ത ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യമായാണ് സർവീസുകൾ പൂർണമായും നിർത്തുന്നത്. 1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് രാജ്യവ്യാപകമായി ട്രെയിന്‍ ഗതാഗതം നിലച്ചത്. കോവിഡ് രോഗവ്യാപനം ഗുരുതരമായതോടെ 31 വരെ യാത്രാ ട്രെയിനുകള്‍ ഗതാഗതം നിര്‍ത്തിവെക്കാനാണ് റെയിൽവേയുടെ തീരുമാനം. ചരക്ക് ട്രെയിനുകൾ മാത്രമാണ് നിലവിൽ ഓടുന്നത്.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…