ദില്ലി: നിസാമുദ്ദീന് തബ്ലീഗ് സമ്മേളനത്തില് പങ്കെടുത്ത 128 പേര്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ളവര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്മേളനത്തില് പങ്കെടുത്ത ഇന്തോനേഷ്യയില്നിന്നെത്തിയ ഏഴുപേരില് നിന്നാണ് രോഗം പകര്ന്നതെന്നാണ് വിവരം. ഇതില് ഏറ്റവും രൂക്ഷമായി ബാധിച്ചത് തമിഴ്നാടിനെയാണ്.
തമിഴ്നാട്ടില് 124 പേര്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില് 80 പേരും തബ്ലീഗ് സമ്മേളനത്തില് പങ്കെടുത്തിരുന്നു. 1500 പേര് തമിഴ്നാട്ടില് നിന്നും തബ്ലീഗ് സമ്മേളനത്തില് പങ്കെടുക്കാനായി പോയിരുന്നു. ഇതില് 1130 പേരാണ് തിരിച്ചെത്തിയത്. ഇതില് 515 പേരെ മാത്രമേ കണ്ടെത്താന് സാധിച്ചിട്ടുള്ളൂ. കണ്ടെത്തിയവരില് 80 പേര്ക്ക് ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. 308 പേരുടെ പരിശോധന ഫലം ഇനി വരാനുണ്ട്. 600 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
നിസാമുദ്ദീനില് സമ്മേളനത്തില് പങ്കെടുത്ത എല്ലാവരും ഉടന് തന്നെ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്ദേശം നല്കി. തമിഴ്നാട്ടില് ഇന്നലെമാത്രം 57 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് 50 പേരും തബ്ലീഗ് സമ്മേളനത്തില് പങ്കെടുത്തിരുന്നു.
പുതുച്ചേരിയില് രണ്ടുപേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവര് രണ്ടുപേരും തബ്ലീഗ് സമ്മേളനത്തില് പങ്കെടുത്ത് മടങ്ങിയവരാണ്. ഇനിയും മൂന്നുപേരെ ഇവിടെ കണ്ടെത്താനുണ്ട്.
തെലങ്കാനയില് 94 പേര്ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച 15 പേരും സമ്മേളനത്തില് പങ്കെടുത്ത് മടങ്ങിയവരാണ്. മരിച്ച ഏഴുപേരില് ആറുപേരും സമ്മേളനത്തില് പങ്കെടുത്തവരായിരുന്നു.
ആന്ധ്രയില് 44 പേര്ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലുപേര് സമ്മേളനത്തില് പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. കര്ണാടകയില്നിന്നും ആരെങ്കിലും സമ്മേളനത്തില് പങ്കെടുത്ത് മടങ്ങിയെത്തിയവര് ഉണ്ടെങ്കില് ഉടന് തന്നെ റിപ്പോര്ട്ട് ചെയ്യണമെന്ന് കര്ണാടക സര്ക്കാര് അറിയിച്ചു. 101 പേര്ക്കാണ് കര്ണാടകയില് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…