India

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത ബാനർജി നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി, ഏറ്റവുമൊടുവിൽ രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ നടത്തിയ നീക്കവും തിരിച്ചടിയാകുകയാണ്.

രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെയുള്ള അന്വേഷണമോ കേസുകളോ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കിയപ്പോഴാണ് ഗവർണർ സി വി ആനന്ദ ബോസിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പൊളിഞ്ഞുവെന്ന് മമത ബാനർജി തിരിച്ചറിയുന്നത്. തുടർന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെ കള്ളക്കേസെടുത്ത് തടിതപ്പാൻ ശ്രമിച്ചെങ്കിലും അതുമിപ്പോൾ മമതയെ തിരിഞ്ഞുകൊത്തുകയാണ്. ടി.എം സി കുടുംബാംഗമായ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് രാജ്ഭവനിലെ സാധാരണ ജീവനക്കാർക്കെതിരെ പോലീസിൽ വ്യാജ പരാതി മമത ബാനർജി മനഃപൂർവം നല്കിപ്പിച്ചിരുന്നു. സഹപ്രവർത്തകർ തന്നെ തടഞ്ഞു വച്ചു, മർദിച്ചു, ടെലിഫോൺ തല്ലിപ്പൊട്ടിച്ചു എന്നൊക്കെയാണ് പോലീസിൽ നൽകിയ വ്യാജ പരാതിയിലുണ്ടായിരുന്നത്. എന്നാൽ, ഇത് രാജ്ഭവനിലെ സാധാരണ ജീവനക്കാരെ ഒന്നാകെ ചൊടിപ്പിച്ചിരിക്കുകയാണ്. അതിനാൽ ഇതിനെ നിയമപരമായി തന്നെ നേരിടാൻ അറ്റോണി ജനറൽ നിർദേശം നൽകിയിരിക്കുകയാണ്.

അതേസമയം, സന്ദേശ്ഖലിയിലെ പ്രധാന ഗുണ്ടയായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് വേണ്ടി ഗവർണർ സി വി ആനന്ദ ബോസ് നടത്തിയ നിർണായക നീക്കങ്ങൾ മമതയെ ഞെട്ടിച്ചിരുന്നു. തുടർന്ന് സന്ദേശ്ഖലിയിലെ വനിതകൾ മമതയ്ക്കെതിരെ തിരിയുകയും ചെയ്തിരുന്നു. ഈ വോട്ട് ബാങ്ക് ചോർന്നു പോകുമോ എന്ന ഭയമായിരുന്നു മമതയെ ഗവർണർക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. എന്തായാലും,
എത്ര സമ്മർദമുണ്ടായാലും ബംഗാളിൽ അഴിമതിക്കും അക്രമത്തിനും എതിരെയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഗവർണർ സി വി ആനന്ദ ബോസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ചില തൃണമൂൽ മന്ത്രിമാരുടെ പേരിലുള്ള അഴിമതി ആരോപണങ്ങൾ ഗൗരവമായി പരിശോധിക്കുന്നുണ്ട്. മമത സർക്കാരിന്റെ ദുർഭരണത്തെ കുറിച്ച് വിശദമായ റിപ്പോർട്ടുകൾ ഗവർണർ സി വി ആനന്ദബോസ് കേന്ദ്രത്തിന് നൽകിയതായും റിപ്പോർട്ടുണ്ട്.

ബംഗാളിലെ മറ്റുരാഷ്ട്രീയപാർട്ടി നേതാക്കളും പൗരസംഘടനകളും ഗവർണർ സി വി ആനന്ദ ബോസിനെതിരെ ചെളി വാരിയേറിയുന്ന മമതയുടെ പ്രതികാരശൈലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസ്സും ഗവർണർക്ക് അനുകൂലമായ പരസ്യ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഎം ഈസ്റ്റ് മിഡ്നാപൂർ സെക്രട്ടറി നിരഞ്ജൻ സിഹി ഗവർണർക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തിയിരുന്നു. പരാതിക്കാരിയുടെ അമ്മ ടി എം സിയുടെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യം ചൂണ്ടിക്കാട്ടിയത് അദ്ദേഹമാണ്. അതേസമയം, പ്രമുഖ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൌധരി ഗവർണർക്കെതിരെ നിലപാടെടുക്കാനാകില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. “കളങ്കമറ്റ വ്യക്തിത്വമുള്ള ഈ ഗവർണറെ അപമാനിക്കുന്നത് മമതയുടെ രാഷ്ട്രീയ ജീർണ്ണതയാണ്” എന്നാണ് മുൻ മേഘാലയ ഗവർണർ തഥാഗത റോയ് പ്രതികരിച്ചത്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

6 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago