Categories: KeralaLegalPolitics

പണി പോകും??കെ കെ രാഗേഷ് എം പി യുടെ ഭാര്യ സർവീസ് ചട്ടങ്ങൾ ലംഘിച്ചു

രാജ്യസഭാ എം പിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്‍റെ ഭാര്യപ്രിയ വർഗീസിനെതിരെ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി ഗവർണ്ണർക്ക് പരാതിനൽകി.സർവ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വർഗ്ഗീസ് കേന്ദ്രസർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. 1960 ലെ കേരളാ സർക്കാരിന്‍റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചാണ് പ്രിയ കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുത്തതെന്ന് സന്ദീപ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 23 ന് നടന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ രാഗേഷിനും മക്കൾക്കുമൊപ്പമാണ് പ്രിയയും സമരത്തിൽ അണിചേർന്നത്. വീട്ടിൽ നടന്ന സമരത്തിന്‍റെ വീഡിയോ രാഗേഷും പ്രിയയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തൃശൂർ കേരള വർമ്മ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റു‍ഡന്‍റ്സ് സർവ്വീസ് ഡയറക്ടറാണ്.

admin

Recent Posts

“വയനാട്ടിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി !”-ഗുരുതരാരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി !

ബെളഗാവി : വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ, കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന…

26 mins ago

ഏഴ് എ എ പി എം പിമാരെ കാണാനില്ല ! പാർട്ടി വൻ പ്രതിസന്ധിയിൽ

ദില്ലിയിൽ ബിജെപി അധികാരത്തിലേക്ക് ! എ എ പി യും കോൺഗ്രസ്സും തീർന്നു I CONGRESS DELHI PCC

47 mins ago

തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കാക്കനാട് സ്വദേശി മുഹമ്മദ് ഷാജി അറസ്റ്റിൽ

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരൻ അറസ്റ്റിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയാണ് അറസ്റ്റിലായത്.…

1 hour ago

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ വാദം നാളെ

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെ വാദം നടക്കും. ആദ്യ…

1 hour ago

ബിജെപിയുടെ വിജയമന്ത്രം ഇത് ! |BJP|

മോദിഭരണത്തിൽ അമ്പരന്ന് വിദേശ നേതാക്കൾ ; ബിജെപിയുടെ വിജയരഹസ്യം പഠിക്കാൻ രാജ്യങ്ങളിൽ നിന്നുള്ള 20 നേതാക്കൾ ഇന്ത്യയിലേയ്ക്ക് എത്തുന്നു |NARENDRA…

2 hours ago

‘ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്ക് തെറ്റുപറ്റി, തിരുത്തണം’; മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: ആറു വർഷം മുൻപ് താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അത് പുനഃപരിശോധിക്കപ്പെടണമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്…

2 hours ago