ദില്ലി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുജാറാത്ത് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളോട് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്. പരിശോധന നിരക്ക് കുറവുള്ളതും രോഗബാധ നിരക്ക് കൂടിയതുമായ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ബീഹാര്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, യുപി, തെലങ്കാന എന്നിവയാണ്‌ഈ സംസ്ഥാനങ്ങള്‍. കൊവിഡ് അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നതെന്നും മോദി പറഞ്ഞു.
ഗുജറാത്തില്‍ ഉയര്‍ന്ന രീതിയില്‍ കൊവിഡ് പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ഓരോ ജില്ലയിലും പ്രധാനപ്പെട്ട നഗരങ്ങളിലും ദ്രുത ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. കൂടാതെ 47000 കിടക്കകളും 2300 വെന്റിലേറ്ററുകളും സംസ്ഥാനത്ത് സജ്ജമാണ്.
76 ശതമാനത്തിലധികം രോഗികള്‍ ഗുജറാത്തില്‍ രോഗമുക്തി നേടുന്നുണ്ട്. നിലവില്‍ 14000ത്തിലധികം രോഗികളാണ് സംസ്ഥാനത്തുള്ളത്. 55000 കേസുകളാണ് ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും രൂപാണി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 11 വരെ ഗുജറാത്തില്‍ 73238 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…