തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി. ഇത്തരത്തിൽ വ്യാജ സന്ദേശം കണ്ട് ആരും റേഷന്‍ കടയില്‍ പോകരുതെന്നും സെക്രട്ടറി പറഞ്ഞു.
സൗജന്യ 17 ഇനം ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം 13, 16, 21, 25 ദിവസങ്ങളില്‍ നടക്കുന്നതയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. മഞ്ഞ കാര്‍ഡുകാര്‍ക്ക് 13 തിങ്കളാഴ്ച, പിങ്ക് കാര്‍ഡുകാര്‍ക്ക് 16 വ്യാഴം, നീല കാര്‍ഡുകാര്‍ക്ക് 21 ചൊവ്വ, വെള്ള കാര്‍ഡുകാര്‍ക്ക് 25 വെള്ളി ദിവസങ്ങള്‍ മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.സര്‍ക്കാര്‍ സഹായം നമ്മുടെ അവകാശമാണ് എല്ലാവരും വാങ്ങുക എന്നും സന്ദേശത്തിലുണ്ടായിരുന്നു.
ഇതുസംബന്ധിച്ചുള്ള ശരിയായ വിവരങ്ങള്‍ സര്‍ക്കാര്‍ സമയാസമയങ്ങളില്‍ അറിയിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
ഏപ്രില്‍ ഒന്‍പതാം തീയതി മുതലാണ് പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങിയത്. പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണയടക്കം 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കോവിഡ് കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…