ദില്ലി: കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തിന് സന്ദേശവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആസാം മന്ത്രി ഹിമന്ത് ബിസ്വ ശർമ്മയും അദ്ദേഹത്തിന് ആശംസയുമായി രംഗത്ത് വന്നിരുന്നു. ആദരണീയ അമിത്ഷാ ജി വേഗത്തിൽ പഴയെ പോലെ കരുത്താനാകട്ടെ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. താങ്കളുടെ ദൃഢ നിശ്ചയവും ഇച്ഛാശക്തിയും താങ്കളെ ഉടൻ തന്നെ ഭേദമാക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.
എത്രയും വേഗം’ താങ്കൾ പഴയത് പോലെ ആവാൻ പ്രാർത്ഥിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാജി യ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേട്ടു. വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ പ്രാർത്ഥനകൾ അദ്ദേഹത്തിനും കുടുംബത്തിനൊപ്പം ഉണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറിച്ചു
മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അമിത്ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്. താനുമായി സമ്പർക്കത്തിലൂടെ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരില്‍ കോവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത്ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…