കറാച്ചി : പാകിസ്ഥാനില്‍ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാനാവശ്യമായ പേഴ്‌സണല്‍ പ്രൊട്ടക്‌ടീവ് എക്യുപ്മെന്റ് ഇല്ലാത്തതിനെതിരെ പ്രതിഷേധിച്ച ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാനിലെ ക്വെറ്റ നഗരത്തിലാണ് സംഭവം. 150 ഓളം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ,സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ പ്രതിഷേധിച്ച് ബലൂചിസ്ഥാനിലെ യംഗ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ ക്വെറ്റയിലെ 13 ഡോക്‌ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ വരെ 3,277 പേരാണ് പാകിസ്ഥാനില്‍ കൊവിഡ് ബാധിതരായുള്ളത്.50 പേർ മരിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…