കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( കെഎച്ച്എൻഎ ) സൂപ്പർ സിങ്ങേഴ്‌സ് എന്ന പേരിൽ ഓൺലൈൻ സംഗീത മത്സരം സംഘടിപ്പിക്കുന്നു. സൂപ്പർ സിങ്ങേഴ്‌സ് സീസൺ 1 ൽ കെഎച്ച്എൻഎയിലോ, അമേരിക്കയിലെ മറ്റേതെങ്കിലും പ്രാദേശിക ഹൈന്ദവ സംഘടനയിലോ അംഗത്വമുള്ള കുട്ടികൾക്കും യുവാക്കൾക്കും പങ്കെടുക്കാം. 7 വയസിനും 12 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കും 13 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്കുമായി രണ്ട് വ്യത്യസ്ത വിഭാഗങ്ങളായാണ് മത്സരം.
ഒഡീഷൻ, പ്രിലിമിനറി , സെമി ഫൈനൽ, ഗ്രാന്‍റ് ഫിനാലെ എന്നിങ്ങനെ നാല് റൗണ്ടുകളാണ് മത്സരത്തിനുള്ളത്. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, മൃദുല വാര്യർ, ഗായത്രി അശോകൻ എന്നിവർ അടങ്ങിയ സെലിബ്രിറ്റി പാനൽ അവസാന റൗണ്ടിൽ വിജയിയെ തെരഞ്ഞെടുക്കും. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളും കെഎച്ച്എൻഎയുടെ 2021ൽ നടക്കുന്ന ആഗോള കൺവൻഷനിൽ ഗാനമാലപിക്കാനുമുള്ള അവസരവുമാണ്. ആഗസ്റ്റ് 30 ഇന്ത്യൻ സമയം രാത്രി 10 മണിക്ക് (9.30 am PST, 12.30 pm EST) സൂപ്പർ സിങ്ങേഴ്‌സ് സീസൺ 1ന് ഔപചാരിക തുടക്കമാകും. കെഎച്ച്എൻഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://www.namaha.org ൽ മത്സരത്തിനുള്ള പേര് രജിസ്റ്റർ ചെയ്യാം.
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…