പാരാമിലിറ്ററി കാന്റീനുകളില്‍ ഇന്നുമുതല്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം

ദില്ലി: പാരാമിലിറ്ററി കാന്റീനുകളില്‍ ഇന്നുമുതല്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം. ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു.

ജൂണ്‍ ഒന്നുമുതല്‍ പാരാ മിലിറ്ററി കാന്റീനുകളില്‍ രാജ്യത്ത് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍പ്പന നടത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഉല്‍പ്പന്നങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരിക്കും വില്‍പ്പന. ആദ്യ വിഭാഗം പൂര്‍ണമായും രാജ്യത്ത് നിര്‍മിക്കുന്നവയും രണ്ടാം വിഭാഗം അസംസ്‌കൃത വസ്തുക്കള്‍ വിദേശത്തുനിന്നെത്തിച്ചശേഷം രാജ്യത്ത് നിര്‍മിക്കുന്നവയും മൂന്നാം വിഭാഗം വിദേശ ഉല്‍പ്പന്നങ്ങളുമായിരിക്കും.

കേന്ദ്രീയ പൊലീസ് കല്യാണ്‍ ബന്ദറിനാണ് പാരാമിലിറ്ററി കാന്റീനുകളുടെ നടത്തിപ്പ് ചുമതല. കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്നിവക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പനക്ക് അനുവദിക്കും. കാറ്റഗറി 3-ന് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍നിന്ന് പുറത്താകും.

വര്‍ഷം തോറും 2800 കോടി രൂപയുടെ വില്‍പ്പനയാണ് പാരാ മിലിറ്ററി കാന്റീന്‍ വഴി നടക്കുന്നത്. കേന്ദ്ര സായുധ സേനയുടെ ഭാഗമായ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരാണ് പാരാ മിലിറ്ററി കാന്റീന്‍ ഉപയോഗിക്കുന്നത്

admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

39 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

40 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

44 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

45 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

4 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago