Featured

പിണറായിയുടെ അടപ്പിളക്കാൻ ഗവർണ്ണർ, ഇനി കളി മുറുകും, സുപ്രീംക്കോടതി വിധി ഗവർണർക്ക് ആയുധം | Governor

പിണറായിവിജയനും സംഘവും കേരളത്തിലെ സർവ്വകലാശാലകളിൽ നടത്തിയ തട്ടിക്കൂട്ട് നിയമനങ്ങളിൽ ഒന്ന് ഇന്നലെ സുപ്രീംകോടതി പൊളിച്ചടുക്കി. വിസി യായി നിയമിക്കാൻ സാധ്യതയുള്ളവരുടെ പാനൽ ഗവർണ്ണർക്ക് നൽകാതെ ഒറ്റപ്പേര് നിർദ്ദേശിച്ചത് ചട്ടവിരുദ്ധം എന്നാണ് സുപ്രീംകോടതി പറഞ്ഞത്. സ്വന്തം പാർട്ടിയുടെ കൊടിപിടിച്ച തഴമ്പുള്ള രാഷ്ട്രീയക്കാരെയും അവരുടെ ബന്ധുക്കളെയും യോഗ്യത മറികടന്ന് നിയമിക്കാനാണ് ഈ ചട്ടവിരുദ്ധ നിയമനങ്ങൾ. സത്യത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി ഈ സർക്കാരിന്റെ ചെകിട്ടത്തേറ്റ അടിയാണ്. കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പൊതുജനങ്ങളോട് കുറച്ച് നാളുകളായി പറയാൻ ശ്രമിക്കുന്നതും ഇതാണ്.

സാങ്കേതിക സർവ്വകലാശാല വി സി നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഉറപ്പായി. കണ്ണൂര്‍, കാലടി, ഫിഷറീസ്, എം.ജി., കേരള എന്നീ സര്‍വകലാശാലകളിലെ വി.സി. നിയമനങ്ങൾ ചോദ്യംചെയ്യപ്പെടാനിടയുണ്ട്. അങ്ങനെവന്നാല്‍ അത് വലിയ നിയമക്കുരുക്കിലേക്കു നീങ്ങും. കൂടാതെ ഈ നിയമനങ്ങളെല്ലാം യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ പുനഃപരിശോധനയ്ക്കു നടപടിയെടുത്താല്‍ സര്‍ക്കാരും സര്‍വകലാശാലകളും പ്രതിസന്ധിയിലാകും.

വി.സി. നിയമനത്തിന് മുന്നുമുതല്‍ അഞ്ചു വരെയുള്ളവരുടെ പാനല്‍ സെര്‍ച്ച് കമ്മിറ്റി നല്‍കണമെന്നാണ് യു.ജി.സി. ചട്ടം. ഈ പാനലില്‍നിന്ന് വി.സിയെ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണം. കണ്ണൂര്‍ വി.സിയുടെ ആദ്യനിയമനം പാനലില്‍നിന്നല്ലെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശാലയിലെ വി.സി. നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി പാനല്‍ ഒഴിവാക്കിയതിനാല്‍ നിയമനം രണ്ടുമാസം ഗവര്‍ണര്‍ തടഞ്ഞുവച്ചിരുന്നു. പിന്നീട്, സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഴങ്ങി. ഫിഷറീസ്, എം.ജി., കേരള സര്‍വകലാശാല വി.സി.മാരെ നിയമിച്ചപ്പോഴും പാനലുണ്ടായിരുന്നില്ല. കേരള വി.സിയുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ അതിലൊരു പുനഃപരിശോധനയ്ക്കു സാധ്യതയില്ല. മറ്റു വി.സിമാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടുതേടാം.പാർട്ടിക്കാരെയും ബന്ധുക്കളെയും സർവ്വകലാശാലകളിൽ നിയമവിരുദ്ധമായി നിയമിക്കുകയാണ് പിണറായി സർക്കാരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരുമായി ഈ വിഷയത്തിൽ ഏറ്റുമുട്ടല്‍ തുടരുന്ന ഗവര്‍ണര്‍ മറ്റു സര്‍വകലാശാലകളിലെ നിയമനത്തില്‍ പരിശോധനയ്ക്കു തുനിഞ്ഞാല്‍ വി.സി.മാരുടെ പദവി ചോദ്യംചെയ്യപ്പെടും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരു കടുക്കാനും വഴിവെക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി. യുജിസി മാനദണ്ഡങ്ങൾ നിരന്തരമായി ലംഘിച്ച് രാഷ്ട്രീയ നിയമനങ്ങൾ നടത്തിയ സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഗവർണർ നടത്തുന്നത്. ഏറ്റവും ഒടുവിൽ കേരളാ വിസി നിയമനത്തിലും പാർട്ടിക്ക് വഴങ്ങാൻ ഗവർണ്ണർക്ക് മേൽ വലിയ സമ്മർദ്ദമാണുണ്ടായത്. എന്നാൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് സുതാര്യമായ നിയമനങ്ങൾക്കായി നടപടികൾ രാജ്ഭവൻ എടുത്തുവരവെയാണ് നിർണ്ണായകമായ സുപ്രീം കോടതി വിധി. ദില്ലിയിലുള്ള ഗവർണ്ണർ തിരിച്ചെത്തിയാലുടൻ അനധികൃത നിയമങ്ങൾക്കെതിരെ നടപടികൾ തുടങ്ങാനാണ് സാധ്യത

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

2 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

4 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

4 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

5 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

6 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

6 hours ago