പത്തനംതിട്ട: മലയാലപ്പുഴ ചെങ്ങറമുക്കില് നഴ്സിങ് വിദ്യാര്ഥിനിയെ കുത്തി പരിക്കേല്പ്പിച്ച അയല്വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപാറ ചരുവില് സനോജിനെ(38)യാണ് പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടികൂടിയത്.
നഴ്സിങ് വിദ്യാര്ഥിനിയായ രാധിക(19)യെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇയാള് കുത്തിപരിക്കേല്പ്പിച്ചത്. തോട്ടില് കുളിക്കാന് പോയ രാധികയെ ഇയാള് കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റു. കരച്ചില് കേട്ട് പെണ്കുട്ടിയുടെ അച്ഛനും അയല്വാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു. രാധികയെ പത്തനംതിട്ട ജനറല് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് ആസിഡ് കുടിച്ച് സമീപത്തെ കിണറ്റില് ചാടുകയായിരുന്നു. എന്നാല് കിണറ്റില് വെള്ളം കുറവായതിനാല് അല്പസമയത്തിന് ശേഷം ഇയാള് തന്നെ കിണറ്റില്നിന്ന് കരയ്ക്ക് കയറി. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. നേര്പ്പിച്ച ആസിഡ് കഴിച്ചതിനാല് പ്രതിയെ പത്തനംതിട്ട ജനറല് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്കുട്ടിയും ആസിഡ് കുടിച്ച പ്രതിയും അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…