ദില്ലി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8.00 മണിക്കാണ് അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക രംഗം തുറക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് താനെന്ന് അദ്ദേഹം ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയിരുന്നു.
കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും എന്നാല്‍ ചില മേഖലകളില്‍ നിയന്ത്രണ വിധേയമായി ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ സാമൂഹിക അകലം പാലിക്കുന്നതാണ് ഏറ്റവും ശക്തമായ ആയുധമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ലോക്ക്ഡൗണ്‍ ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ആവശ്യമായി വന്നേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!
കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…
ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…
കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…