India

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ സംവിധാനത്തിലും പരാതിയും പ്രതിഷേധവും. പകരം തയ്യാറാക്കിയ വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. 9.30നുള്ള വിമാനത്തിന് ബോർഡിങ് പാസ് നൽകിയിരുന്നെങ്കിലും യാത്രക്കാർ വിമാനത്തിൽ കയറാൻ തയാറായില്ല.

9.20നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ 179 യാത്രക്കാരിൽ 120 പേർക്കാണ് ബോർഡിങ് പാസ് നൽകിയത്. മറ്റുള്ളവരെ അടുത്ത വിമാനത്തിൽ കയറ്റിവിടാമെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. എന്നാൽ കുടുംബത്തോടെ യാത്ര ചെയ്യുന്നവരിൽ പലരും രണ്ട് വിമാനങ്ങളിലായി യാത്ര ചെയ്യേണ്ടി വരും. ഇതോടെയാണു പ്രതിഷേധം ആരംഭിച്ചത്. എല്ലാവർ‌ക്കും ഒരുമിച്ചു യാത്ര ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 11.12 ഓടെയാണ് വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തിത്. പറന്നുയര്‍ന്ന ഉടന്‍ എൻജിനിൽ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Anandhu Ajitha

Recent Posts

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

3 mins ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

24 mins ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

2 hours ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

2 hours ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

2 hours ago