തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തിരുവനന്തപുരത്ത് പരീക്ഷാഫലം പ്രഖ്യാപിച്ചത്. മൊത്തം 85.13% ശതമാണ് പ്ലസ് ടു വിലെ വിജയശതമാനം .കഴിഞ്ഞ തവണ 84.33 ശതമാന മായിരുന്നു വിജയം. ഇത്തവണ ഏറ്റവും കൂടുതൽ വിജയശതമാമുള്ളത് എറണാകുളത്താണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ല.
18, 510 കുട്ടികൾക്ക് മുഴുവൻ എ പ്ലസ് ലഭിച്ചു . അതിൽ 234 കുട്ടികൾ മുഴുവൻ മാർക്കും വാങ്ങിയവരാണ്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തിൽ 81.8 ആണ് വിജയശതമാനം.ഈ മാസം തന്നെ പ്ലസ് വൺഫലവും പ്രഖ്യാപിക്കും. പുനർ മൂല്യ നിർണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും
ഫലമറിയാന്‍ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.കഴിഞ്ഞ ജൂണ്‍ 30 നാണ് പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…