Categories: India

പൽഘർ സന്യാസിമാരുടെ കൊലപാതക കേസിൽ വിശ്വ ഹിന്ദു പരിഷത്തിന് വേണ്ടി ഹാജരായിരുന്ന സാധുക്കളുടെ അഭിഭാഷകൻ ദിഗ്‌വിജയ് ത്രിവേദി അപകടത്തിൽ മരണപ്പെട്ടു…

പൽഘർ ആള്‍ക്കൂട്ടകൊലപാതകക്കേസില്‍ വാദിഭാഗം അഭിഭാഷകനായ ദിഗ്‌വിജയ് ത്രിവേദി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പാല്‍ഘര്‍ കൊലക്കേസിലെ വാദിഭാഗം അഭിഭാഷകസംഘത്തിലെ ജൂനിയര്‍ അഭിഭാഷകനാണ് ദ്വിഗ്‌വിജയ്. ഇദ്ദേഹം കോടതിയിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.

ദിഗ്‌വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ദിഗ്‌വിജയ് അപകടസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അപകടത്തില്‍ ദുരൂഹതയില്ലെന്ന് അഭിഭാഷക സംഘത്തിലെ മറ്റൊരു സീനിയര്‍ അഭിഭാഷകന്‍ പി എന്‍ ഓജ വ്യക്തമാക്കി.

കേസില്‍ 18 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് അപകടം ഉണ്ടായത് എന്നതിനാല്‍ അഭിഭാഷകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിശ്വഹിന്ദു പരിഷത് കേസില്‍ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഏപ്രില്‍ പതിനാറിനാണ് മഹാരാഷ്ട്രയിലെ പൽഘറിൽ രണ്ട് സന്ന്യാസികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെടുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പോലീസിന് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തി. തുടര്‍ന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു.

സംഭവത്തില്‍ 120 ഓളം പേരം ഇതു വരെ അറസ്റ്റ് ചെയ്തു. 35 പോലീസുകാരെ സ്ഥലം മാറ്റി. പൽഘർ എസ്പി കുനാല്‍ സിങ് സംഭവത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു.

admin

Recent Posts

വിദേശത്തു നിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടപെടുണ്ടായെന്ന് ചാറ്റ് ജിപിടി സ്ഥിരീകരണം

ഭീഷണി സാങ്കല്‍പ്പികമല്ല.അടിയന്തരസാഹചര്യമായാണ് ഇത് കാണുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇടപെടാന്‍ ചാറ്റ് ജിപിടിയുടെ ഏഐ ടൂളുകള്‍ വിദേശ കമ്പനികള്‍ ഉപയോഗപ്പെടുത്തിയതായി…

17 mins ago

വെഞ്ഞാറമൂട്ടിലെ വീട്ടമ്മയുടെ ദുരൂഹ മരണം !കോടതി നിർദേശ പ്രകാരം മൃതദേഹം പുറത്തെടുത്ത് പരിശോധിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഗണപതിപുരം അമ്പാടി…

30 mins ago

മോദിയെ മുട്ടുകുത്തിച്ച ഒരാളുണ്ടെങ്കിൽ അത് രാഹുൽ അല്ല അഖിലേഷാണ്

സുരേഷ് ഗോപിയെപ്പോലെ പരാജയപ്പെട്ട മണ്ഡലത്തിൽ തുടർന്നും പ്രവർത്തിക്കാൻ ബിജെപി സ്ഥാനാർത്ഥികൾ #loksabhaelection2024 #bjp #primeministernarendramodi #akhileshyadav #rahulgandhi

55 mins ago

തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ മോദിയ്ക്ക് എതിരേ ഒന്നിപ്പിച്ച ശക്തി ആരാണ് |PM MODI|

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും പ്രഖ്യാപിച്ചു. ഭരണകക്ഷിയ്ക്ക് ഏറെ സന്തോഷിക്കാവുന്ന അന്തിമഫലമല്ല ലഭിച്ചതെങ്കിലും തുടര്‍ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമാകുന്നത് അതുവരെ…

1 hour ago

അയോദ്ധ്യ ക്ഷേത്രമുള്‍പ്പെട്ട ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത് എന്തുകൊണ്ട് ?

അയോധ്യയില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് 54,500 വോട്ടുകള്‍ക്ക് ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തി.…

2 hours ago

പേരാമ്പ്രയിലെ അനു കൊലക്കേസ് !അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു ; മുഖ്യപ്രതി മുജീബ് റഹ്മാന്റെ ഭാര്യ കേസിൽ രണ്ടാം പ്രതി

കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 5000 പേജുള്ള കുറ്റപത്രമാണ് പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

2 hours ago