Categories: ArchivesFeaturedIndia

ബംഗാളിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിബിഐ ഇന്ന്‌ സുപ്രീംകോടതിയെ സമീപിക്കും

കൊല്‍ക്കത്തയില്‍ പൊലീസ് കമ്മിഷണറുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അന്വേഷണ ഏജന്‍സിക്ക് തെളിവുകളുണ്ടെന്ന് ഇടക്കാല സിബിഐ മേധാവി എം നാഗേശ്വര്‍ റാവു പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുകയും നീതിയെ തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് രാജിവ് കുമാര്‍ കൂട്ടുനിന്നെന്നും സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

‘സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ശാരദാ ചിറ്റ് ഫണ്ട് കേസുകള്‍ സിബിഐ അന്വേഷിക്കുന്നത്. സുപ്രിംകോടതി നിര്‍ദ്ദേശത്തിന് മുന്‍പായി കേസ് അന്വേഷിക്കാനായി രാജിവ്് കുമാര്‍ ചെയര്‍മാനായി പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഒരു അന്വേഷണസംഘത്തെ രൂപീകരിച്ചു, എല്ലാ തെളിവുകളും പിടിച്ചെടുത്തിരുന്നു. ,സുപ്രംകോടതി നിര്‍ദ്ദേശം വന്നതിനു ശേഷം രേഖകള്‍ എല്ലാം കൈമാറാതെ അന്വേഷണവുമായി സഹകരിക്കാതെ തുടരുകായാണ് . നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി നാഗേശ്വര റാവു വാര്‍ത്താമാധ്യമങ്ങളോടെ പറഞ്ഞു.

ബംഗാളിലെ അനിയന്ത്രിതമായ സ്ഥിതിക്ക് ശേഷം ആണ് റാവു പ്രതികരിച്ചത്. ചിട്ടി ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് രാജിവ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിരവധി പോലിസുകാര്‍ സംഘടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ചേരുകായായിരുന്നു ചില സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് ആദ്യം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും സിബിഐ ഓഫീസര്‍ പോലും അവരെ അറസ്റ്റുചെയ്തിട്ടില്ലെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യലിനുശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് സിബിഐ ഓഫീസര്‍മാര്‍ പുറത്തിറങ്ങിയിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ ത്രിപാത്തി പറഞ്ഞു.

admin

Recent Posts

ബിജെപിയുടെ വിജയമന്ത്രം ഇത് ! |BJP|

മോദിഭരണത്തിൽ അമ്പരന്ന് വിദേശ നേതാക്കൾ ; ബിജെപിയുടെ വിജയരഹസ്യം പഠിക്കാൻ രാജ്യങ്ങളിൽ നിന്നുള്ള 20 നേതാക്കൾ ഇന്ത്യയിലേയ്ക്ക് എത്തുന്നു |NARENDRA…

20 mins ago

‘ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്ക് തെറ്റുപറ്റി, തിരുത്തണം’; മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: ആറു വർഷം മുൻപ് താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അത് പുനഃപരിശോധിക്കപ്പെടണമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്…

25 mins ago

‘വിവാദങ്ങള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; തനിക്കെതിരേ മാദ്ധ്യമങ്ങളുടെ ഗൂഢാലോചന’;ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന.…

41 mins ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍…

1 hour ago

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല! 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ദില്ലി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് പരാതിക്കാരിക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി…

2 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ. വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ്…

2 hours ago