ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ട് ബി-777 വിമാനങ്ങള് ബോയിങ് സെപ്റ്റംബറില് എയര് ഇന്ത്യക്കു കൈമാറുമെന്നു മുതിര്ന്ന ഉദ്യോഗസ്ഥര് അറിയിച്ചു.
വിവിഐപി യാത്രയ്ക്കുള്ള വിമാനം ജൂലൈയില് ലഭിക്കുമെന്നാണു കഴിഞ്ഞ ഒക്ടോബറില് അധികൃതര് പറഞ്ഞിരുന്നത്. എന്നാല് കോവിഡ് രോഗവ്യാപനം രൂക്ഷമായതാണു വിമാനം കൈമാറുന്നതു വൈകാന് കാരണമെന്ന് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും വിമാനം പറത്തുക. എയര് ഇന്ത്യ എന്ജിനീയറിങ് സര്വീസസ് ലിമിറ്റഡ് ആകും വിമാനത്തിന്റെ പരിപാലന ചുമതല നിര്വഹിക്കുക. നിലവില് ‘എയര് ഇന്ത്യ വണ്’ എന്നറിയപ്പെടുന്ന ബി747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര് സഞ്ചരിക്കുന്നത്. എന്നാല് പുതുതായി എത്തുന്ന ബി777 വിമാനങ്ങള് പ്രമുഖരുടെ യാത്രയ്ക്കു വേണ്ടി മാത്രമാവും ഉപയോഗിക്കുക.
അമേരിക്കന് പ്രസിഡന്റിന്റെ എയര്ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് പുതിയ വിമാനത്തില് ഒരുക്കുന്നത്. ലാര്ജ് എയര്ക്രാഫ്റ്റ് ഇന്ഫ്രാറെഡ് കൗണ്ടര്മെഷര് , സെല്ഫ് പ്രൊട്ടക്ഷന് സ്യൂട്ട്സ് , മിസൈല് പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. ലാര്ജ് എയര്ക്രാഫ്റ്റ് ഇന്ഫ്രാറെഡ് കൗണ്ടര്മെഷര് വലിയ വിമാനങ്ങളെ ഇന്ഫ്രാറെഡ് പോര്ട്ടബിള് മിസൈലുകളില്നിന്നു സംരക്ഷിക്കും. 1434 കോടി (19 കോടി ഡോളര്) രൂപയ്ക്കാണ് യുഎസില്നിന്ന് ഈ പ്രതിരോധ സംവിധാനങ്ങള് വാങ്ങുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…