delhi-news-live-restaurants-bars-to-remain-shut-from-tomorrow-home-delivery-allowed
തിരുവനന്തപുരം: മദ്യം വാങ്ങാന് വെര്ച്വല് ക്യൂ ആപ് തയ്യാറാക്കുന്ന കമ്പനി സുരക്ഷാ മാനദണ്ഡങ്ങളില് തുടര്ച്ചയായി പരാജയപ്പെടുന്നതില് അധികൃതര്ക്ക് ആശങ്ക. സെക്യൂരിറ്റി, ലോഡ് ടെസ്റ്റിങ്ങുകള് വിജയകരമായി പൂര്ത്തിയാക്കാന് കഴിയാത്തതിനാല് പ്ലേ സ്റ്റോറില് ആപ് സമര്പ്പിക്കുന്നത് വൈകുകയാണ്. സ്റ്റാര്ട്ടപ് കമ്പനിയെ തിരഞ്ഞെടുക്കുന്നതില് സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായി ഉദ്യോഗസ്ഥര്ക്കിടയില് ആക്ഷേപമുണ്ട്.
ഒഡബ്ല്യുഎഎസ്പി (ഓപ്പണ് വെബ് ആപ്ലിക്കേഷന് സെക്യൂരിറ്റി പ്രോജക്ട്) മാനദണ്ഡങ്ങള് അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്. ഹാക്ക് ചെയ്യാന് പറ്റുമോ, ഡാറ്റ സുരക്ഷിതമാണോ എന്നതടക്കമുള്ള 10 പ്രധാന നിര്ദേശങ്ങള് പാലിക്കാന് സ്റ്റാര്ട്ടപ് കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോഡ് ടെസ്റ്റിലും വിജയം കണ്ടില്ല.
7 ലക്ഷംപേരാണ് സാധാരണ ദിവസങ്ങളില് ബവ്കോ ഔട്ട്ലെറ്റുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളില് ഇത് 10.5 ലക്ഷമെത്തും. ഈ തിരക്ക് അനുസരിച്ചുള്ള ക്രമീകരണം ഏര്പ്പെടുത്താന് കമ്പനിക്കായിട്ടില്ല. പിഴവുകള് തിരുത്താനുള്ള പ്രവര്ത്തനങ്ങള് തുടരുകയാണ്.
ഐസിടി അക്കാദമി, സ്റ്റാര്ട്ടപ് മിഷന്, ഐടി മിഷന്, ബവ്കോ പ്രതിനിധികള്ക്ക് പുറമേ ഐടി സെക്രട്ടറിയും ഉള്പ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാര്ട്ടപ് മിഷന്റെ ടെന്ഡറില് 29 കമ്പനികളാണ് പങ്കെടുത്തത്. ഇതില് 10 കമ്പനികള്ക്കാണ് ആപ് വികസിപ്പിക്കുന്നതില് പ്രാഥമിക ധാരണയുണ്ടായിരുന്നത്.
ഇതില്നിന്ന് ആപ് വികസിപ്പിക്കാന് തിരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോര്ട്ട് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥര് പറയുന്നു.
ഐടി സെക്രട്ടറിയുടേയും സ്റ്റാര്ട്ടപ് മിഷന് സിഇഒയുടേയും നിര്ദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാല് റിപ്പോര്ട്ടില് പറഞ്ഞ കാര്യങ്ങള് പ്രായോഗിക തലത്തില് നടപ്പിലാക്കാന് ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകള് തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബവ്കോ.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…