Kerala

കണ്ണൂർ സ്വർണ്ണക്കടത്ത്: എയർ ഹോസ്റ്റസുമാരുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിച്ചു കടത്തിയത് 30 കിലോ സ്വർണ്ണം! പ്രതികളായ സുഹൈലിനെയും സുറാബിയെയും കുടുക്കിയത് മറ്റൊരു എയർഹോസ്റ്റസ് നൽകിയ രഹസ്യ വിവരം; അന്വേഷണം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്

കണ്ണൂർ: എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡി ആർ ഐ. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. മുഖ്യപ്രതി തില്ലങ്കേരി സ്വദേശി സുഹൈലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണത്തോടെ പിടിയിലായ കൊൽക്കത്ത സ്വദേശിനി സുറാബി ഖാത്തൂണിന്റെ മൊഴിയിൽ നിന്നാണ് മുഖ്യപ്രതി സുഹൈൽ ആണെന്ന വിവരം ഡി ആർ ഐ ക്ക് ലഭിക്കുന്നത്. സുഹൈലിനെയും സുറാബിയെയും അന്വേഷണം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും.

സുഹൈൽ കഴിഞ്ഞ പത്തുവർഷമായി സ്വർണ്ണക്കടത്ത് നടത്തിവരികയായിരുന്നു എന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഇയാൾ എയർ ഹോസ്റ്റസുമാരെ അടക്കം നിരവധിപേരെ റിക്രൂട്ട് ചെയ്തിരുന്നു. അഞ്ച് എയർഹോസ്റ്റസുമാർ ഇയാളെ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിമാന ജീവനക്കാർ കേസിൽ അറസ്റ്റിലായേക്കും. എയർഹോസ്റ്റസുമാരുടെ ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നത് തന്നെയായിരുന്നു സുഹൈലിന്റെ സംഘത്തിന്റെ പ്രവർത്തന രീതി. 30 കിലോ സ്വർണ്ണം ഇയാൾ ഇപ്രകാരം കടത്തിയതായി സൂചനയുണ്ട്.

നേരത്തെ സുഹൈൽ സൗഹൃദം സ്ഥാപിച്ച് സ്വർണക്കടത്തിന് നിർബന്ധിച്ച ഒരു എയർഹോസ്റ്റസ് നൽകിയ വിവരമനുസരിച്ചാണ് ഡി ആർ ഐ സുഹൈലിനെ കുടുക്കിയത്. സ്വർണ്ണക്കടത്ത് നടത്തണമെന്ന സുഹൈലിന്റെ ആവശ്യത്തിന് വഴങ്ങാത്തതിനെ തുടർന്ന് എയർ ഹോസ്റ്റസിന് പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവർ അധികൃതർക്ക് വിവരം കൈമാറിയത്.

B4 Admin

Recent Posts

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

10 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

10 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

11 hours ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

11 hours ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

11 hours ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

12 hours ago