കെ.എം.മാണിയെ സി.പി.എം വീണ്ടും അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ പോയി കുടുങ്ങിയ അവസ്ഥയിലാണ് ഇന്നത്തെ ദിവസം കടന്ന് പോയത്. അബദ്ധം
മനസിലായപ്പോള്‍ വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തി. പതിവ് പോലെ മാധ്യമങ്ങളുടെ തലയില്‍ കെട്ടിവെച്ച് തലയൂരാന്‍ നടത്തിയ
ശ്രമം പാളി. പിന്നെ ജോസ്.കെമാണിയുടെ ഊഴമാണ്. കോട്ടയത്ത് സറ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയതിന് ശേഷം അദ്ദേഹവും പറഞ്ഞു കുറ്റം
മാധ്യമങ്ങള്‍ക്കാണെന്ന്. ഏതായാലും കെ.എം.മാണിയുടെ തന്നെ ഏതാനും കുടുംബാംഗങ്ങളും കോണ്‍ഗ്രസുകാരുമെല്ലാം പ്രതിഷേധവുമായി എത്തിയപ്പോള്‍
പിന്നെ പെട്ട്‌പോയത് ജോസ്.കെ.മാണിയാണ്.
എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇനി പുതിയ ഗവര്‍ണര്‍മാരാണ്. മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിളള ഇനി ഗോവയിലെ ഗവര്‍ണറാണ്. കേന്ദ്രമന്ത്രിസഭാ
പുനസസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് പുതിയ ഗവര്‍ണര്‍മാരുടേയും നിയമനമെന്ന് കരുതാം.
സിദ്ദിഖ് കാപ്പന് മഥുരയിലെ കോടതി ജാമ്യം നിഷേധിച്ചതും കോവിഡ് നിരക്ക് കേരളത്തില്‍ വീണ്ടും ഉയരുന്നതും ഇന്നത്തെ പ്രധാന വാര്‍ത്തകളാണ്.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…