പച്ചപ്പണിഞ്ഞ ഇടുക്കിയുടെ മാറില്‍ പ്രകൃതിയൊന്നാകെ വിരുന്നെത്തിയ ഒരിടമുണ്ട്. ഇന്നും അധികം വിനോദസഞ്ചാരികളുടെ കണ്ണില്‍പ്പെടാത്ത മീശപ്പുലിമല. സാഹസസഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം. പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. ഉയരം 2634 മീറ്റര്‍ (8661 അടി).
സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലെത്താന്‍ ജീപ്പ് സര്‍വീസാണ് ആശ്രയം. ഹാരിസണ്‍ മലയാളം തേയിലത്തോട്ടത്തിലൂടെയുള്ള 12 കിലോമീറ്റര്‍ ജീപ്പ് യാത്രയും സാഹസികം തന്നെ. ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ മീശപ്പുലിമലയുടെ താഴെയെത്താം. പിന്നീട് ആരംഭിക്കുകയായി മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള മലകയറ്റം. മലമുകളില്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍ പറഞ്ഞാലും എഴുതിയാലും പൂര്‍ണമാകില്ല. കൊളുക്കുമലയിലെത്തിയാല്‍ ഒരു വശം തമിഴ്നാടും മറുവശം കേരളവുമാണ്. കൊടൈക്കനാലും കുറുങ്ങിണി ഗ്രാമവും തേയിലക്കാടും സൂര്യനെല്ലിയും അത്യപൂര്‍വമായ ദൃശ്യവിരുന്നുകളും കൊളുക്കുമല സമ്മാനിക്കുന്നു. കേരളത്തെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന സര്‍വേക്കല്ലും ഇവിടെ കാണാം. തമിഴ്നാടിന്റെ തേനി ജില്ലയാണ് ഒരു ഭാഗത്ത്.
മീശപ്പുലിമല കയറ്റം ഹൃദ്യമാകുന്നത് പ്രകൃതി തീര്‍ത്തിരിക്കുന്ന മനോഹാരിതയിലാണ്. മഞ്ഞും മഴയും മാറിമാറിയെത്തുന്ന കാലാവസ്ഥ. മലയിലെത്തിയാല്‍ മൂന്നാറിന്റെ സാമീപ്യമാണ് അനുഭവപ്പെടുക. ഒരു ഭാഗത്തായി മാട്ടുപ്പെട്ടിയും ടോപ്പ് സ്റ്റേഷനും മറ്റൊരിടത്തായി ആനയിറങ്ങല്‍ ഡാമും പരിസരവും സൂര്യനെല്ലിയും ഭൂമിയെ പച്ചപ്പണിയിച്ച് കണ്ണെത്താദൂരത്തായി പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും സഞ്ചാരികളുടെ മനം നിറയ്ക്കുന്നു.
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…