ദില്ലി : ഇന്ത്യയുടെ കുതിര പട്ടാളമായ 61 കാവല്‍റി റജിമെന്റിന് പകരമായി യുദ്ധ ടാങ്കുകള്‍ എത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ കുതിര പട്ടാളങ്ങളിലൊന്നാണ് ഇപ്പോള്‍ ഓര്‍മയാകാനൊരുങ്ങുന്നത്. കുതിര പട്ടാളത്തിന് പകരം ഇനി ടാങ്കുകളായിരിക്കും യുദ്ധമുഖത്തുണ്ടായിരിക്കുക.
കുറഞ്ഞ ചിലവില്‍ ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഇതേ സംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയായിരിക്കും.
ലഫ്:ജനറല്‍ ഡി.ബി ശേഖതര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ നീക്കം. കുതിരപ്പട്ടാളത്തിന്റെ ആസ്ഥാനം ജയ്പൂരാണ്. 300 കുതിരകളുള്ള 61 ആം കാവല്‍റി യൂണിറ്റിന് പകരമായി എത്താന്‍ പോകുന്നത് 72 ടാങ്കുകളാണ്
.
25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി കുതിരപ്പട്ടാളത്തെ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടികള്‍ക്ക് ഉപയോഗിച്ചത്. യൂണിറ്റിലെ കുതിര പട്ടാളത്തെ ഒഴിവാക്കുന്നതോടെ രാഷ്ട്രപതിയുടെ അംഗരക്ഷക വിഭാഗത്തിലുള്ള കുതിരകള്‍ മാത്രമേ അവശേഷിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരിത്രത്തിന്റെ ഭാഗമായൊരു യൂണിറ്റാണ് ഇപ്പോള്‍ ഓര്‍മയാകാന്‍ പോകുന്നത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…