കൊല്‍ക്കത്ത: ഇന്ത്യന്‍ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്‍റമായ സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ . ഹോം ക്വാറന്റൈനിലാണ് ഗാംഗുലി ഇപ്പോൾ കഴിയുന്നത് . തന്റെ മുതിര്‍ന്ന സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച വൈകീട്ട് സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ പ്രവേശിച്ചത്.. ഇദ്ദേഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ഉണ്ടായിരുന്നതായി പറയുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ജൂലെെ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങൾക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്. ചൊവ്വാഴ്ച്ച കോവിഡ് പോസിറ്റീവ് ആയ സൗരവിന്റെ മൂത്ത സഹോദരൻ സ്‌നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ.
പത്ത് ദിവസത്തെ നിരീക്ഷണത്തിൽ സൗരവ് കഴിയേണ്ടിവരും. ബെല്ലെ വ്യൂ ആശുപത്രിയിലാണ് സ്‌നേഹാഷിഷ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത് . സ്‌നേഹാഷിഷിന്റെ ഭാര്യയ്‌ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌നേഹാഷിഷ് ബെഹ്‌ലയിലുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. സൗരവ് ഗാംഗുലി താമസിക്കുന്നത് ഇവിടെയാണ്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…