Categories: International

മോദി – ഷിന്‍സോ ആബെ കൂടിക്കാഴ്ചയ്ക്ക് ധാരണ; ചൈന വിഷയം പ്രധാന ചര്‍ച്ചയാകും

ദില്ലി: കോവിഡ് പശ്ചാത്തലവും ചൈനയുടെ കടന്നു കയറ്റത്തിനു ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടിയുടെ തീയതികള്‍ തീരുമാനിക്കാനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിച്ചു. വരുന്ന ഒക്ടോബര്‍ മാസത്തില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലും സെനാകു ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കിഴക്കന്‍ ചൈനാക്കടലിലും ചൈനീസ് ഭരണകൂടം നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ മോദി – ആബെ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാകുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബറില്‍ ഗുവഹാത്തിയില്‍ വച്ചായിരുന്നു മോദി – ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡിന്റെ വരവോട് കൂടി മോദി – ആബെ ചര്‍ച്ച സംബന്ധിച്ച തീരുമാനങ്ങള്‍ താത്കാലികമായി നിറുത്തി വച്ചിരുന്നു.

admin

Recent Posts

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

34 mins ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

1 hour ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

1 hour ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

4 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

4 hours ago