Featured

മോഹൻലാലിനെ ഗുണ്ടയെന്ന് വിളിച്ച അടൂരിനെ വാരിയലക്കി മേജർ രവി | MAJOR RAVI | ADOOR GOPALAKRISHNAN

തങ്ങൾ ചിന്തിക്കുന്നത് മാത്രമാണ് ശരിയെന്നും ചെയ്യുന്നത് മാത്രമാണ് മഹത്തരമെന്നും ചിന്തിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. തങ്ങളുടെ ഇടുങ്ങിയ ചിന്തയിലൂടെ മാത്രം ലോകത്തെ കാണുന്നവർ. എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്താലും ഇത്തരത്തിലുള്ള ചില പ്രത്യേക സ്വഭാവ ഗുണങ്ങൾ കാരണം ഇത്തരമാളുകൾ വിമർശനം ഏറ്റുവാങ്ങാറുമുണ്ട്. ഇത്തരക്കാർക്ക് സാധാരണക്കാരെന്നോ പ്രശസ്തരെന്നോ ഉള്ള വേർതിരിവില്ല.ഇത്തരത്തിലുള്ള മലയാളത്തിലെ ഒരു പ്രശസ്‌ത വ്യക്തിത്വത്തെ തുറന്നു കാട്ടുകയാണ് പ്രശസ്ത സിനിമാ സംവിധായകനും മുൻ ആർമി ഉദ്യോഗസ്ഥനുമായ മേജർ രവി. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം…

ഈയടുത്ത കാലത്ത് മിസ്റ്റർ അടൂർ ഗോപാലകൃഷ്ണൻ കൊടുത്ത ഒരു ഇൻ്റർവ്യൂ കാണാനിടയായി. അതിൽ മൂന്ന് കാര്യങ്ങൾ…
കൃത്യമായി ചില ചോദ്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്.

നമ്പർ വൺ,
താങ്കൾക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ൽ താങ്കൾ പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. 2006 ൽ ഇറങ്ങിയ ക്ലാസ്മേറ്റ്സ് ആൻഡ് കീർത്തിചക്ര എന്നീ രണ്ട് സിനിമകൾ നൂറിലധികം ദിവസം തിയേറ്ററുകളിൽ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കൾ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോയി സിനിമകൾ കാണണം. താങ്കളുടെ സിനിമകൾ ആരും സ്വന്തം കാശു മുടക്കി തിയേറ്ററിൽ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകൾ കാണാൻ കൊള്ളാത്തതാണെന്ന് സർട്ടിഫൈ ചെയ്യാൻ താങ്കൾക്ക് എന്താണ് അവകാശം.

രണ്ടാമതായി,
താങ്കൾ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തിൽ നടക്കുന്നത് കാണാൻ ശ്രമിക്കുക. ഒരു hypocrite ആയി തരം താഴരുത്.

കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി ഞാൻ നിർത്താം. താങ്കൾ ഇൻ്റർവ്യൂവിൽ മോഹൻലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കൾ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹൻലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോൾ പലർക്കും ഫ്രസ്ട്രേഷൻസ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റർ അടൂർ, മോഹൻലാൽ നിൽക്കുന്ന സ്ഥലം താങ്കൾക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ല എന്നതിൻ്റെ പേരിൽ, ഒരാളെയും ഇതുപോലെ അവഹേളിക്കാൻ ശ്രമിക്കരുത്.

അതുപോലെ കെ ആർ നാരായണൻ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താൽപര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ പബ്ലിക്കിൽ വിളമ്പുന്നതിനു മുന്നേ, താങ്കൾ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡ്വൈസ് എന്ന് മാത്രം…

ഇനി ഞാൻ പറയാൻ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കൾക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…

admin

Recent Posts

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

4 seconds ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

4 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

4 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

3 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

4 hours ago