Categories: ArtCinemaKerala

മോഹൻലാൽ,അഭിനയകലക്ക് ഉന്നതമാനങ്ങൾ നൽകിയ മഹാനടൻ;കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും മോഹന്‍ലാലിന് സ്വന്തമാണെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാലിന് ജന്മദിന ആശംസ നേരുകയായിരുന്നു അദ്ദേഹം.

ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി ലാല്‍ മാറ്റിവെച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജന മന:സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41 ആം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായില്‍ വെച്ചു നടന്ന കലോത്സവത്തില്‍ നടക്കുകയുണ്ടായെന്നും അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മലയാളത്തിന്റെ മഹാനടന് …പ്രിയപ്പെട്ട മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍! പ്രതിഭാധനനായ ശ്രീ. മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി ജന മനസില്‍ ആഹ്ലാദവും ആവേശവും തിരതല്ലുന്ന അനര്‍ഘ നിമിഷമാണ്. അഭിനയ കലയ്ക്ക് ഉന്നത മാനങ്ങള്‍ നല്‍കിയതിന്റെ അഭിമാനവും അവകാശവും അദ്ദേഹത്തിന് ഇന്ന് സ്വന്തമാണ്.ജീവിതായുസ്സിന്റെ ഏറിയ പങ്കും തനിക്ക് ഇഷ്ടപ്പെട്ട കലയുടെ വികാസത്തിനും പ്രചാരത്തിനും വേണ്ടി മാറ്റിവെച്ചു. അതൊരു തപസ്സും സാധനയുമാക്കി മാറ്റി. ജീവിതം തന്നെ അതിനായി സമര്‍പ്പിച്ചു. ജന മന:സാക്ഷിയെ തൊട്ടുണര്‍ത്തുന്ന ഭാവാഭിനയം ചലച്ചിത്ര രംഗത്ത് പുത്തന്‍ ഉണര്‍വും ഉന്മേഷവും പകര്‍ന്നു. അഭിനയ ജീവിതത്തിന്റെ 41 ആം വാര്‍ഷികം തന്റെ 41 സഹ കലാ പ്രവര്‍ത്തകരോടൊപ്പം ദുബായില്‍ വെച്ചു ജന്മഭൂമി സംഘടിപ്പിച്ച കലോത്സവത്തില്‍ നടക്കുകയുണ്ടായി.

അഭിനയ കാലയളവില്‍ ഉണ്ടായ വഴിത്തിരിവുകള്‍ , സംഭവ വികാസങ്ങള്‍, ചലനങ്ങള്‍ തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമേറിയ നാള്‍വഴികള്‍ ഒരു നാടിന്റെ മുഴുവന്‍ ചരിത്രമായി മാറുകയായിരുന്നു.

അനശ്വരനായ കലാ സാമ്രാട്ടിന് മുഖത്തിളക്കം നല്‍കുന്ന ലഫ്റ്റനന്റ് കേണലും പദ്മ ഭൂഷണും ഇനിയും ഉയരങ്ങളിലേക്ക് കടന്നു കയറാനുള്ള പടവുകളാണ്. ലോകത്തിന്റെ അഭിമാനമായി അജയ്യ സാരഥിയായി വിളങ്ങട്ടെ.. ജനങ്ങളുടെ ലാലേട്ടന്‍… ഹൃദയംഗമമായ അറുപതാം ജന്മദിനാശംസകള്‍…

ഇനിയും ഒട്ടനവധി ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് സംഭാവന ചെയ്യുവാന്‍ സാധിക്കട്ടെ … ആയുരാരോഗ്യ സൗഖ്യം നേരുന്നു …

admin

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

2 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

2 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

3 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

3 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

3 hours ago