ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജി വച്ചു. കായംകുളത്തെ എംഎല്‍എ യു പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തര്‍ക്കമാണ് രാജിക്ക് കാരണമെന്നാണ് സൂചന. കൂട്ടരാജിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലേക്ക് കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയതില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ടായിരുന്നു.
സിഐ എത്തി പരിശോധന നടത്തിയ ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഒരു വധശ്രമക്കേസില്‍ പ്രതിയാണെന്നും, അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്നുമാണ് സിഐയുടെ വിശദീകരണം.
എന്നാല്‍ സിഐയെക്കൊണ്ട് എംഎല്‍എ ഇവരെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ പ്രത്യാരോപണം. ഈ സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എ ആണെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ പരാതി. ഈ സാഹചര്യത്തിലാണ് കൂട്ടത്തോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജിവയ്ക്കുന്നത്.
ഒരു ബ്ലോക്ക് കമ്മിറ്റിയിലെ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും കൂട്ടത്തോടെ രാജി വച്ച സാഹചര്യത്തില്‍ എന്താണ് രാജിക്കിടയാക്കിയ കാരണങ്ങളെന്ന് പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തോട് രാജിയുടെ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ നിര്‍ദേശം നല്‍കി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…