മലപ്പുറം: സ്വര്‍ണക്കടത്തു പ്രതി സ്വപ്ന സുരേഷിനെ വിളിച്ചത് യു.എ.ഇ കോണ്‍സുലേറ്റിന്റെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍. സ്വപ്നയുമായി ഒമ്ബത് തവണയോളം ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തു വന്നതോടെയാണ് മന്ത്രി കെ. ടി ജലീല്‍ വിശദീകരണവുമായി രംഗത്തു വന്നത്.
റമസാന്‍ മാസത്തെ ഭക്ഷണ കിറ്റ് വിതരണത്തെ കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. മെയ് 27- ന് കോണ്‍സുലേറ്റ് ജനറലിന്റെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയെ വിളിച്ചത്. റമസാന്‍ ഭക്ഷണകിറ്റുകള്‍ ഉണ്ടെന്ന് കാണിച്ചാണ് യു.എ.ഇ കോണ്‍സുല്‍ ജനറലില്‍ നിന്ന് സന്ദേശം വന്നതെന്നും അതിനുള്ള സജ്ജീകരണങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയുമായി ബന്ധപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് കോണ്‍സുല്‍ ജനറല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയെ പകല്‍സമയത്താണ് വിളിച്ചത് രാത്രിയില്‍ അല്ല എന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. യു.എ.ഇ ദേശീയ ദിനത്തിന് ക്ഷണിക്കാന്‍ സ്വപ്ന സുരേഷ് ഓഫീസില്‍ വന്നിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. പേര്‍സണല്‍ സ്റ്റാഫ് വിളിച്ചത് എന്തിനാണ് എന്ന് തനിക്കറിയില്ല എന്നും കെ.ടി ജലീല്‍ പറഞ്ഞു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…