CHAKKULATHKKAVU PONGALA
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ശേഷമാണ് വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി യോഗം ചേരുന്നത്. കുട്ടനാട് തഹസിൽദാർ സൗമ്യ പി.കെ യോഗത്തിന് നേതൃത്വം നൽകും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം മുഖ്യാകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവ്വഹിക്കും. വിവിധ ഭരണവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, ക്ഷേത്ര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
ആർഷഭാരത പൈതൃകത്തിന്റെ പവിത്രത ഉണർത്തുന്ന ഐതിഹാസികമായ ചക്കുളത്തുകാവ് പൊങ്കാല ഈ മാസം 24-ന്. പുലർച്ചെ നിർമ്മാല്യ ദർശനത്തോടും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടും കൂടി പുണ്യ ചടങ്ങുകൾക്ക് തുടക്കമാകും. അതിനുശേഷം നടക്കുന്ന വിളിച്ച് ചൊല്ലി പ്രാർത്ഥനയ്ക്ക് ഒടുവിൽ ശ്രീകോവിലിലെ അക്ഷയദീപത്തിൽ നിന്നും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകരുന്ന ദീപ്തി, നടപന്തലിൽ സജ്ജമാക്കുന്ന പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകരുന്നതോടെ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാലയിട്ടു തുടങ്ങും.
ക്ഷേത്രസങ്കേതത്തിൽ നടക്കുന്ന ഭക്തജന സംഗമത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിക്കും. നാടിന്റെ സാംസ്കാരിക നായകരും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകും. കഴിഞ്ഞ നാല് വർഷങ്ങളിലെ പോലെ ഇത്തവണയും ഈ ഭക്തിനിർഭരമായ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം (Live Coverage) ലോകമെമ്പാടുമുള്ള അമ്മയുടെ ഭക്തജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ തത്ത്വമയി ന്യൂസ് പൂർണ്ണമായും സജ്ജമായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…