Categories: Covid 19HealthIndia

രോഗബാധിതർ കൂടുന്നു; മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുളളില്‍ മരിച്ചവരുടെ എണ്ണം134 ആയി . ഇതോടെ ആകെ മരണസംഖ്യ 2549 ആയി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78,003 ലേക്ക് എത്തി. 24 മണിക്കൂറില്‍ 3722 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ എല്ലാ പ്രതിരോധവും തകര്‍ത്ത് കൊവിഡ് കേസുകള്‍ ഭീകരമാം വിധം ഉയരുകയാണ്. ആകെ രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 975 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 1495 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം ഒന്‍പതായിരം കടന്നു. 566 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. രണ്ടു ലക്ഷത്തിലേറെ പേര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. നാല്പത്തിയാറുപേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ആയിരത്തിലേറെ പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

അതിനിടെ കൊവിഡിന്റെ സമൂഹ വ്യാപനം ഉണ്ടോ എന്നറിയാന്‍ ഐസിഎം ആര്‍ നടത്തുന്ന സര്‍വേയില്‍ രാജ്യമാകെ എഴുപത് ജില്ലകളിലാണ് പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ജില്ലകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

admin

Recent Posts

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

19 mins ago

ഈദ് ഗാഹില്‍ പാളയം ഇമാം നടത്തിയത് രാഷ്ട്രീയ പ്രസംഗം| പെരുന്നാളില്‍ ഇമാമുമാരുടെ രാഷ്ട്രീയം കലരുമ്പോള്‍

പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു…

26 mins ago

രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞു ! ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

വയനാട് എംപി സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചു. റായ്ബറേലി മണ്ഡലത്തിലെ ലോക്‌സഭാംഗമായി രാഹുൽ തുടരും. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ…

32 mins ago

ഐപിസി,സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ മാറി പുതിയ നിയമങ്ങള്‍ വരുന്നു

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രി-മി-ന-ല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

40 mins ago

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

2 hours ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

2 hours ago