പട്‌ന: ബിഹാറില്‍ നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഷ്ട്രീയ ജനതാദളിന് (ആര്‍.ജെ.ഡി) തിരിച്ചടിയായി പാര്‍ട്ടിയില്‍ കൂട്ടരാജി. അഞ്ച് സിറ്റിങ് എംഎല്‍സിമാര്‍(നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍) മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേര്‍ന്നു. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ടതാണ്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിങ് സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
ആര്‍ജെഡിക്ക് ആകെ എട്ട് എംഎല്‍സിമാരാണുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ ജെഡിയുവില്‍ ചേര്‍ന്നതോടെ ഇനി മൂന്ന് എംഎല്‍സിമാരെ പാര്‍ട്ടിയില്‍ ശേഷിക്കുന്നുള്ളൂ. രാധാചരണ്‍ ഷാ, സഞ്ജയ് പ്രസാദ്, ദിലീപ് റായ്, ഖമര്‍ ആലം, രണ്‍വിജയ് കുമാര്‍ സിങ് എന്നിവരാണ് ജെഡിയുവില്‍ ചേര്‍ന്ന നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍. പാര്‍ട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നില്‍ രണ്ട് ഭാഗവും ജെഡിയുവില്‍ ചേര്‍ന്നതിനാല്‍ ഇവര്‍ക്ക് അയോഗ്യത നിയമം ബാധകമാകില്ല.
75 അംഗ ബിഹാര്‍ നിയമസഭാ കൗണ്‍സിലില്‍ 29 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ആര്‍ജെഡിയില്‍ നിന്ന് വന്നവരടക്കം 21 അംഗങ്ങളുള്ള ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്. ജൂലായ് ആറിന് ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കടക്കം നിരവധി പ്രതിസന്ധികളില്‍ വലയുകയാണ് ആര്‍ജെഡി. സഖ്യ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ലാലുപ്രസാദിന്റെ മക്കളും പാര്‍ട്ടി നേതാക്കളുമായ തേജസ്വി യാദവും തേജ്പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരു വിഭാഗം ഇതിനോടകം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…