Categories: KeralaLegal

ലൈഫ് മിഷനിൽ ഒളിച്ച് കളി തുടർന്ന് സംസ്ഥാന സർക്കാർ; ഇതുവരെയും എൻഫോഴ്സ്മെന്റിന് രേഖകൾ നൽകിയില്ല

ലൈഫ് മിഷനിൽ ഒളിച്ച് കളി തുടർന്ന് സർക്കാർ. 10 ദിവസം മുമ്പ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും എൻഫോഴ്സ്മെന്റിന് ഇതുവരെയും രേഖകൾ നൽകിയില്ലെന്നു മാത്രമല്ല ഇത് വരെ ഒരു മറുപടിയും കൊടുത്തിട്ടില്ല, ഒടുവിൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഇന്നലെ വീണ്ടും സർക്കാരിന് കത്ത് നൽകി.

റെഡ്ക്രസന്റ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണമെന്നാണ് എൻഫോഴ്സമെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. സാമ്പത്തിക സഹായം വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ധാരണപത്രം ഒപ്പുവെക്കും മുമ്പ് നിയമവകുപ്പിന്റെ ഉപദേശം തേടിയോ, വിദേശ സഹായം വാങ്ങാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിരുന്നുവോ എന്നീ കാര്യങ്ങളിലാണ് വ്യക്ത വരേണ്ടത്. ധാരണാപത്രം റെഡ്ക്രസന്റും സർക്കാരും തമ്മിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

എത് സാഹചര്യത്തിലാണ് ഒരു സ്വകാര്യ ഏജൻസി വിദേശ രാജ്യവുമായി ഫ്ളാറ്റ് നിർമാണ കരാർ ഒപ്പു വെയ്ക്കുന്നതെന്നും ഇതിന് സർക്കാർ അനുമതി നൽകിയിരുന്നുവോ എന്നും അന്വേഷണം നടക്കുന്നു.

admin

Recent Posts

ചന്ദ്രശേഖർ റാവുവിന് വിലക്ക് ! 2 ദിവസം പ്രചാരണത്തിൽ പങ്കെടുക്കാനാവില്ല ; നടപടി സിർസില്ലയിൽ നടത്തിയ പരാമർശങ്ങളിൽ

തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെ പ്രചാരണത്തിൽ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്ന് രാത്രി…

1 min ago

പീഡന പരാതി: പ്രജ്വലിനും പിതാവ് രേവണ്ണക്കും അന്വേഷണ സംഘത്തിന്റെ സമന്‍സ്; അവസാനം സത്യം തെളിയുമെന്ന പ്രതികരണവുമായി പ്രജ്വല്‍

തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഒടുവിൽ പ്രതികരിച്ച് ഹാസൻ എം.പി പ്രജ്വൽ രേവണ്ണ. സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് പ്രജ്വലിന്റെ…

1 hour ago

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ മരിച്ചു; സ്വയം ജീവനൊടുക്കിയതെന്ന് പോലീസ്

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയില്‍…

2 hours ago

കൊവീഷീൽഡ് വാക്‌സീന്റെ പാർശ്വഫലങ്ങൾ പഠിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി; വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

ദില്ലി : കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ പഠിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻെറ നിർമ്മാതാക്കളായ ആസ്ട്രസെനക്ക…

3 hours ago