മലപ്പുറം : കൊറോണയ്ക്ക് പുറമെ മലപ്പുറത്ത് നിന്ന് വേറൊരു വാർത്ത. മുട്ടയുടെ ഉണ്ണിക്ക് പച്ച നിറം?. മലപ്പുറത്തെ ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്പലവൻ കുളപ്പുരയ്ക്കല് ശിഹാബിന്റെ വീട്ടില്‍വളര്‍ത്തുന്ന ഏഴുകോഴികള്‍ ഇടുന്ന മുട്ടയുടെ ഉണ്ണി(കരു)ക്കാണ് പച്ചനിറം.
ശിഹാബ് വര്‍ഷങ്ങളായി നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ തുടങ്ങി വിവിധ ഇനത്തിലുള്ള കോഴികളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. മാസങ്ങള്‍ക്കുമുന്‍പ് വറുക്കാനായി ഒരു കോഴിമുട്ട പൊട്ടിച്ചപ്പോഴാണ് നിറംമാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.കേടാണെന്ന് കരുതി അത് കളഞ്ഞു. എന്നാല്‍ പിന്നീട് ഉണ്ടായ മുട്ടയുടെ കരുവിനും അതേ നിറം. ഇതോടെ എല്ലാ മുട്ടകളും വിരിയിക്കാന്‍ തീരുമാനിച്ചു. വിരിഞ്ഞിറങ്ങിയവ വലുതായി, മുട്ടയിട്ടതോടെ അവയിലെ കരുക്കള്‍ക്കും പച്ചനിറം തന്നെ.
സംഭവം ചര്‍ച്ചയായതോടെ വിഷയം വെറ്ററിനറി സര്‍വകലാശാല അധികൃതരുടെ അടുത്തെത്തി. കോഴികള്‍ക്ക് നല്കുന്ന തീറ്റയില്‍ പച്ചപ്പട്ടാണി(ഗ്രീന്‍പീസ്) കൂടുതലെങ്കില്‍ ഇതിനു സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം.അതേസമയം ശിഹാബിന്റെ വീട്ടില്‍ ഇതൊന്നും കോഴികള്‍ക്ക് നല്‍കുന്നില്ല. എന്നിട്ടും ഇതിന്റെ നിറംമാറിയത് എങ്ങനെ എന്നു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാല അധികൃതര്‍.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…