ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനും സംഘര്‍ഷത്തിനും പിന്നാലെ ഉത്തരാഖണ്ഡിലെ ഇന്ത്യ- ചൈന അതിര്‍ത്തിയായ ലിപുലേഖ് ചുരത്തിനു സമീപം വീണ്ടും ചൈനീസ് സൈനിക നീക്കം. നേരത്തെ സൈനിക നീക്കമുണ്ടായ ലഡാക്ക് സെക്ടറില്‍ പെടുന്ന ലിപുലേഖ് ചുരത്തിനടുത്താണ് വീണ്ടും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു ബറ്റാലിയന് സൈനികരുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് ലിപുലേഖ് പാസിനു സമീപത്തായി ഇന്ത്യയും സൈനിക സന്നാഹം ശക്തമാക്കിയതായി സൈനികകേന്ദ്രങ്ങള്‍ വിശദീകരിച്ചു.ഇന്ത്യ- ചൈന- നേപ്പാള്‍ അതിര്‍ത്തിയിലെ ലിപുലേഖ് ചുരം ഉള്‍പ്പെട്ട കാലാപാനി മേഖലയെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം അംഗീകരിച്ചത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.
കഴിഞ്ഞ മേയ് ആദ്യം മുതല്‍ അതിര്‍ത്തിക്കടുത്തു കടന്നുകയറിയ ചൈനീസ് സേനകളുടെ പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ നിയന്ത്രണ രേഖയ്ക്കു സമീപം ആയിരത്തോളം സൈനികരെ ചൈന നിയോഗിച്ചതു വലിയ ആശങ്കകള്‍ക്കു കാരണമായിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ലിപുലേഖ് പാസില്‍നിന്നു കുറച്ചകലെയായി തന്പടിച്ചിരിക്കുന്ന ഒരു ബറ്റാലിയനില്‍ ആയിരം സൈനികരുണ്ടെന്നാണു കണക്ക്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…