Categories: Covid 19Kerala

വെള്ളംകുടി മുട്ടിയാൽ നോഡൽ ഓഫീസർമാർ ഓടിയെത്തും

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്ടർ അതോറിറ്റി എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയോഗിച്ചു. എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികൾ കാര്യക്ഷമമാക്കാനുമായി വാട്ടർ അതോറിറ്റിയുടെ കൊറോണ സെല്ലിന്റെ ഭാഗമായിട്ടാകും ഇവർ പ്രവർത്തിക്കുക. സൂപ്രണ്ടിങ് എൻജിനീയർമാരെയും എക്സി. എൻജിനീയർമാരെയുമാണ് നോഡൽ ഓഫിസർമാരായി നിശ്ചയിച്ചിട്ടുള്ളത്.

ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിൽ എത്തുന്ന കുടിവെള്ള പ്രശ്നങ്ങൾ നോഡൽ ഓഫിസർമാരെ അറിയിക്കാൻ 24 മണിക്കൂറും കലക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും വാട്ടർ അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നോഡൽ ഓഫിസർമാരെ ബന്ധപ്പെടാനുള്ള നമ്പരുകൾ:

തിരുവനന്തപുരം-9447797878
കൊല്ലം-8547638018
പത്തനംതിട്ട – 8547638027
ആലപ്പുഴ -8547638043
കോട്ടയം – 8547638029
ഇടുക്കി -8547638451
എറണാകുളം-9496044422
തൃശൂർ -8547638019
പാലക്കാട്-8547638023
മലപ്പുറം-8547638028
കോഴിക്കോട്-8547638024
വയനാട് – 8547638058
കണ്ണൂർ -8547638025
കാസർഗോഡ്- 8547001230.

ഇവ കൂടാതെ 1916 എന്ന ടോൾ ഫ്രീ നമ്പരിലും ഉപഭോക്താക്കൾക്ക് പരാതി അറിയിക്കാം. കാഷ് കൗണ്ടുകൾ താൽക്കാലികമായി പ്രവർത്തിക്കാത്തതിനാൽ വെള്ളക്കരം ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കുക.

Anandhu Ajitha

Recent Posts

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

16 minutes ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

1 hour ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

1 hour ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

2 hours ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

2 hours ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

2 hours ago