പത്തനംതിട്ട : വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിന് പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാര്‍ അഭ്യര്‍ഥിച്ചു. വ്യാജമദ്യ നിര്‍മാണം, വിതരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ലഹരിപദാര്‍ഥങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ,മദ്യം ലഭിക്കാത്തതു മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കണം. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്സൈസ് ഡിഅഡിക് ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കണം.അതത് പ്രദേശത്തെഎക്സൈസ് ഓഫീസുകളുടെ സഹായം ഇതിനായി തേടാം.മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: എക്സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട – 0468 2222873.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…