Thursday, May 2, 2024
spot_img

വ്യാജമദ്യത്തിൻ്റെ ഉത്പാദനവും വിതരണവും തടയുന്നതിന് ജാഗ്രത

പത്തനംതിട്ട : വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിന് പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാര്‍ അഭ്യര്‍ഥിച്ചു. വ്യാജമദ്യ നിര്‍മാണം, വിതരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവ സംബന്ധിച്ച്‌ വിവരം ലഭിച്ചാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ലഹരിപദാര്‍ഥങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ,മദ്യം ലഭിക്കാത്തതു മൂലം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കണം. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്സൈസ് ഡിഅഡിക് ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കണം.അതത് പ്രദേശത്തെഎക്സൈസ് ഓഫീസുകളുടെ സഹായം ഇതിനായി തേടാം.മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: എക്സൈസ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട – 0468 2222873.

Related Articles

Latest Articles