തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ഡോക്ടര്‍മാര്‍ അടക്കം 21 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ രോഗിക്ക് കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം കൂട്ടിരിപ്പുകാര്‍ക്ക് രോഗമുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആലോചിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. കൂട്ടിരിപ്പിന് വരുന്നവരില്‍ പലരും നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ ഇവിടുത്തെ ശുചിമുറി ഉപയോഗിച്ചതിലൂടെയാകാം രോഗപ്പകര്‍ച്ച ഉണ്ടായതെന്ന് പഞ്ചായത്തുതല അധികൃതര്‍ പറയുന്നു. രോഗികളെ കാണാന്‍ വന്നവരില്‍ നിന്നാണ് വാര്‍ഡില്‍ രോഗബാധ ഉണ്ടായത് എന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശസ്ത്രക്രിയ വാര്‍ഡ് അടച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ…
ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…
കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…
ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി
നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…
ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…