Loknath Behera
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് കസ്റ്റംസ് നോട്ടീസ് അയക്കും. സംസ്ഥാനത്തെ മയക്കുമരുന്ന് കള്ളക്കടത്തു സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു പോലീസ് നല്കിയിരുന്നുവെന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മാധ്യമ ആഭിമുഖ്യത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അദ്ദേഹത്തിന് നോട്ടീസ് അയക്കും. ഇക്കാര്യങ്ങള്‍ അവകാശപെട്ട് ഒരു മാധ്യമത്തിന് ബെഹ്‌റ അഭിമുഖം നല്‍കിയിരുന്നു. ഇതുമായി ബന്ധപെട്ടു സംസ്ഥാന പോലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നാവശ്യപെട്ട് കസ്റ്റംസ് നിയമം 151 വകുപ്പുപ്രകാരമാണ് കസ്റ്റംസ് നോട്ടീസ് അയക്കുക.
എന്‍.ഐ.എ.യ്ക്ക് വിവരങ്ങള്‍ നല്‍കിയെന്നാണ് ബെഹ്റ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വിവരങ്ങള്‍ തങ്ങള്‍ക്കു നല്‍കാനും അദ്ദേഹം ബാധ്യസ്ഥയാണെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ഇക്കാര്യം ഇടതുപക്ഷത്തെ ഒരു മുന്‍ എം പി യും ഒരു ചാനലില്‍ പറഞ്ഞിരുന്നു. കൂടാതെ സംസ്ഥാന പോലീസില്‍ നിന്ന് കള്ളക്കടത്തു സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല എന്നും സി ഐ എസ് എഫ് രേഖമൂലം വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…