covid update kerala
കൊച്ചി : സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 59 വയസായിരുന്നു . ഇവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരിക്കെയാണ് മരിച്ചത് . തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗ ബാധ കണ്ടെത്തിയത്ത്.
എന്നാൽ, രോഗ ഉറവിടം വ്യക്തമല്ലെന്നും, കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നന്നുവെന്നും ഇവര്‍ ദൂരയാത്രകള്‍ ചെയ്തിട്ടില്ലെന്നുമാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 30 ആയി.വെള്ളിയാഴ്ച്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഇവരെ ഇടുക്കിയില്‍ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കും. രാജാക്കാടുള്ള ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു വത്സമ്മ. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ ഏലത്തോട്ടത്തിലെ മറ്റ് തൊഴിലാളികളെയും നിരീക്ഷണത്തിലാക്കും…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…