തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫയലുകൾ അഗ്‌നിക്കിരയായ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ട്. സ്വപ്നയും സരിത്തും ഇവിടുത്തെ ഉദ്യോഗസ്ഥരുമായി നിൽക്കുന്ന ചിത്രം ഒരാഴ്ചയായി സെക്രട്ടറിയേറ്റ് വാട്സ്ആപ്പ് കൂട്ടായ്മകളിൽ പ്രചരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ ആവശ്യപ്പെട്ടത് അനുസരിച്ച് ഇവിടെ നിന്നും ഫയലുകൾ കൈമാറിയതിന് പിന്നാലെ ആയിരുന്നു തീപിടുത്തം നടന്നത്.
മറ്റ് വകുപ്പുകളിലേക്കാൾ മുന്നിലാണ് ഇപ്പോൾ പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിന്റെ പ്രധാന്യം. ചീഫ് സെക്രട്ടറി നേരിട്ടാണ് ഈ സെക്ഷൻ െകെകാര്യം ചെയ്യുന്നത്. യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ െകെകാര്യം ചെയ്യുന്നതും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 (ഇൻകമിങ് വിസിറ്റ്) വിഭാഗമാണ് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം.
ഓഫീസ് ജീവനക്കാരും സ്വർണ്ണക്കടത് കേസ് പ്രതികളും തമ്മിലുള്ള അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നാണ് വിവരം. ഇവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥരെ സ്വപ്നാ സുരേഷ് കോൺസുലേറ്റിന്റെ വിവിധ പരിപാടികളിൽ ക്ഷണിക്കുകയും പങ്കെടുപ്പിക്കുകയും മറ്റും ചെയ്തിരുന്നു. അതുപോലെ വിലയേറിയ സമ്മാനങ്ങൾ നൽകുകയും ഇടയ്ക്കിടെ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നതായും വിവരമുണ്ട്. ചീഫ് പ്രോട്ടോകോൾ ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഈ ഓഫീസും ഇതേഹാളിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ രണ്ട് സെക്ഷനുകളും അടച്ചിരുന്നു. തിങ്കളാഴ്ചയായിരുന്നു ഈ ഓഫീസിൽ നിന്നും രേഖകളുമായി രണ്ടു പേർ കൊച്ചിയിലെത്തി എൻഐഎയ്ക്ക് ഫയലുകൾ കൈമാറിയത്.
യുഎഇ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ കൈകാര്യം ചെയ്തിരുന്ന വിഭാഗമാണ് ഇത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി മൂന്നുതവണ വിദേശയാത്ര നടത്തിയ ഫയൽ തയാറാക്കിയതും ഈ സെക്ഷനിൽനിന്നാണ്. മന്ത്രിമാരുടെയും വി.ഐ.പികളുടെയും വിദേശയാത്രകളും ഗസ്റ്റ് ഹൗസ് റൂം ബുക്കിങ്ങുമടക്കം അതീവരഹസ്യസ്വഭാവമടങ്ങുന്ന ഫയലുകൾ െകെകാര്യം ചെയ്യുന്ന വിഭാഗമാണ് പ്രൊട്ടോക്കോൾ ഓഫീസ്.
സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയൽ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണെങ്കിൽ പ്രൊട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം സൂക്ഷിക്കാൻ പ്രൊട്ടോക്കോൾ വിഭാഗത്തിൽ തന്നെയാണ് സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ മുതലുള്ള ഫയലുകൾ ഈ വിഭാഗത്തിലുണ്ട്. യു.എ.ഇ കോൺസുലേറ്റടക്കം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം എന്നാണ് ചട്ടം.
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…