Categories: India

സാധാരണ ഗതിയിൽ ട്രെയിൻ സർവീസുകൾ ഉടൻ ഇല്ല. രാജധാനി ഉൾപ്പടെയുള്ള സ്പെഷൽ ട്രെയിനുകൾ സർവീസ് തുടരും.

ദില്ലി: കോവിഡ് കാരണം റദ്ദാക്കിയ സാധാരണ ട്രെയിൻ സർവീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി റെയിൽവേ അറിയിച്ചു. നേരത്തെയുള്ള ഉത്തരവു പ്രകാരം ഇന്നു വരെയായിരുന്നു നിർത്തിവച്ചിരുന്നത്. രാജധാനി അടക്കം 230 സ്പെഷൽ ട്രെയിനുകൾ സർവീസ് തുടരും.
മുംബൈയിൽ ചുരുങ്ങിയ തോതിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന സബേർബൻ ട്രെയിനുകളും തുടരും. പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ഡിമാൻഡ് വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കും.

കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 22 മുതലാണ് ട്രെയിൻ സർവീസുകൾ മുടങ്ങിയത്. മേയിൽ രാജധാനി സ്പെഷൽ ട്രെയിനുകളും ജൂണിൽ 200 സ്പെഷൽ ട്രെയിനുകളും ആരംഭിച്ചു. ഇതിൽ കൊങ്കൺ വഴി കേരളത്തിലേക്കുള്ള 2 ട്രെയിനുകളൊഴികെ ഈ മാസം 20 വരെ റദ്ദാക്കിയിരുന്നു. കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെത്തുടർന്നാണിത്. മംഗള, തുരന്തോ എന്നിവയാണ് ഓടുന്നത്. യാത്രാ ട്രെയിനുകൾ നിർത്തിയതിനെത്തുടർന്ന് 40,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

admin

Recent Posts

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

27 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

1 hour ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

1 hour ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

3 hours ago