ദില്ലി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന്റെ ഭരണച്ചുമതല അഞ്ചാംഗ സമിതിയ്ക്ക് കൈമാറാമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവര്‍മ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള നടപടിയാണ് ഇത്. ക്ഷേത്ര ഉപദേശക സമിതിയുടെ അധ്യക്ഷനായി മലയാളിയായ ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്നും ട്രസ്റ്റി ചുമതല ഒഴിയാന്‍ അനുമതി തേടി നിലവിലെ എക്‌സിക്യുട്ടീസ് ഓഫീസറും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.
ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ക്ഷേത്രത്തിലെ മുഖ്യതന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ ഭരണസമിതി ബാദ്ധ്യസ്ഥരായിരിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരുമാസം 15 ലക്ഷത്തില്‍ കൂടുതല്‍ തുക ചിലവഴിക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്നും, ഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുമ്ബ് ട്രസ്റ്റിയുടെ അനുവാദം വാങ്ങണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്ഷേത്ര ഭരണത്തെ സംബന്ധിച്ച് എന്തെങ്കിലും രീതിയിലുള്ള പരാതി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ട്രസ്റ്റിക്ക് ഭരണസമിതിക്ക് കൈമാറാന്‍ സാധിക്കുമെന്നും അഭിഭാഷകന്‍ ശ്യാം മോഹന്‍ മുഖേനെ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ട്രസ്റ്റി വ്യക്തമാക്കുന്നു.
അതേസമയം ട്രസ്റ്റി നല്‍കിയിരിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതി അംഗീകരിച്ചാല്‍ ഭരണസമിതിയും, ഉപദേശക സമിതിയും ഏറെ വൈകാതെ രൂപീകരിക്കാന്‍ സാധിക്കും. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിൽ ഉള്ള ഭരണസമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. ഈ കാലയളവില്‍ ഏതെങ്കിലും അംഗം ഒഴിയുകയാണെങ്കില്‍, ആ സ്ഥാനത്തേക്ക് പകരം വ്യക്തിയെ നിയമിക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…