ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത് മരണമടഞ്ഞു ഒരാഴ്ച്ച പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നടി ഭൂമിക ചൗള. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി പ്രതികരിച്ചിരിക്കുന്നത് .
പരസ്പരം പഴി ചാരാൻ നിൽക്കാതെ സുശാന്തിന്റെ ആത്മാവിനെ ബഹുമാനിക്കണമെന്ന് ഭൂമിക അഭ്യർത്ഥിച്ചു .ആ രഹസ്യവും സുശാന്തിനൊപ്പം പോയിരിക്കുന്നു, അവന്റെ ആത്മാവിനെ ബഹുമാനിക്കൂ’ – ഭൂമിക കുറിച്ചു.
ഭൂമിക യുടെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ :-
പ്രിയ സുശാന്ത്, നീ എവിടെയാണെങ്കിലും ദൈവത്തിന്‍റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്‍റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്. സുശാന്തിന്‍റെ വിയോഗത്തില്‍ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ നിങ്ങളുടെ സമയം കണ്ടെത്തണം. സംഭവിച്ചതിനെ ക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.
ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, സിനിമാ മേഖലയാണ് ഇതിന് ഉത്തരവാദി, പ്രണയമാണ് കാരണം.. അങ്ങനെ അങ്ങനെ പല ഊഹാപോഹങ്ങൾ. ദയവായി അവന്റെ ആത്മാവിനെ ബഹുമാനിക്കണം. പ്രാർഥിക്കണം. ആ സമയം ചുറ്റുമുള്ളവരെ സഹായിക്കാനും പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനും ഉപയോഗിക്കൂ. നിങ്ങൾക്കും മറ്റുള്ളവർക്കുമായി പ്രാർഥിക്കൂ. വ്യായാമം ചെയ്യൂ, പോസിറ്റീവ് ആയിരിക്കൂ, മറ്റുള്ളവരെ പഴി ചാരാതിരിക്കൂ, പരസ്പരം ബഹുമാനിക്കൂ.. സിനിമാ മേഖല തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തട്ടെ. പൊതുവിടത്തിൽ ഇത് ചർച്ചയാക്കാതിരിക്കൂ.. ഭൂമിക കുറിച്ചു.
സുശാന്ത് സിംഗ് രജ്പുതിന് ഏറെ പ്രശസ്തി നല്‍കിയ എംഎസ് ധോണി ദി അൺ ടോൾഡ് സ്റ്റോറി എന്ന ചിത്രത്തില്‍ നടന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…