കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറന്നു. ഭര്‍ത്താവ് സൂരജിന് പാമ്പ് പിടുത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സൂരജിന്റെ ഫോണും പരിശോധിക്കുകയാണ്. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് അഞ്ചല്‍ സ്വദേശിനിയായ ഉത്ര മരിച്ചത്. കഴിഞ്ഞ ആറ് മാസമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സൂരജിന്റെ പറക്കോട്ടെ വീട്ടില്‍ പാമ്പുമായി ചില സ്‌നേഹിതര്‍ എത്തിയിരുന്നവെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും പറഞ്ഞിരിന്നതായും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിന് പുറമെ കേസ് അന്വേഷിക്കുന്ന അഞ്ചല്‍ പൊലീസ് ഉത്രയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയ്ക്ക് സൂരജിനെ രണ്ട് പ്രാവശ്യം പൊലീസ് അഞ്ചലില്‍ വിളിച്ചെവരുത്തി ചോദ്യം ചെയ്തിരുന്നു. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെ സൂരജിന്റെ ഫോണ്‍രേഖകള്‍ പരിശോധിക്കുന്നുണ്ട്.
രണ്ടാം പ്രാവശ്യവും പാമ്പു കടിയേറ്റത് യുവതി അറിഞ്ഞിട്ടില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴയ്ക്കുന്നുണ്ട്. നിലവില്‍ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. വരുദിവസങ്ങളില്‍ സുരജിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…