Categories: Featured

‘സെൽഫി നിരോധിക്കണം’; പാർട്ടിയെ നശിപ്പിക്കുന്നത് സെൽഫി; സിപിഎം പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് റെഡി | KERALA CPM

തുടരെത്തുടരെയുള്ള പാർട്ടി അണികളുടെ കേസുകൾ സിപിഎമ്മിന് തലവേദനയായി മാറി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാത്തിലും വില്ലൻ സെൽഫി ആണ് എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സഖാക്കളെന്ന പേരില്‍ പാര്‍ട്ടിക്കായി ഉറഞ്ഞു തുള്ളുന്നവരില്‍ ഭൂരിഭാഗവും വര്‍ഗ വഞ്ചകരും വലതുപക്ഷ ജീര്‍ണത പേറുന്നവരുമെന്ന് സിപിഎം അന്വേഷണ റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ജില്ലാ കമ്മിറ്റിയംഗങ്ങളായ മൂന്ന് യുവനേതാക്കളുടെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ചത്. ഈ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറിയേറ്റ് ചെയ്തതിനു ശേഷം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും.
പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും എതിരാളികള്‍ ആരോപിക്കുന്നതു പോലെ പാര്‍ട്ടിയുമായി വ്യക്തമായ ബന്ധം അര്‍ജുന്‍ ആയങ്കിക്കുണ്ട്. സാമ്ബത്തിക ഇടപാടുകളാണ് ഇതിന് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ആവേശകരമായ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുകയും എതിരാളികള്‍ക്ക് ഉരുളയ്ക്കുപ്പേരിയെന്ന പോലെ മറുപടി നല്‍കുന്നതാണ് അര്‍ജുനനെ പാര്‍ട്ടി സഖാക്കള്‍ക്കിടെയില്‍ പ്രിയങ്കരനാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം സ്വര്‍ണക്കടത്ത് – ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ത്ത് എതിരാളികള്‍ക്ക് പാര്‍ട്ടിയെ അടിക്കാന്‍ വടിയായി മാറിയത് ലക്കും ലഗാനുമില്ലാതെ യെടുക്കുന്ന സെല്‍ഫിയാണെന്നാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. അര്‍ജ്വന്‍ ആയങ്കിയുടെയും ആകാശ് തില്ലങ്കേരിയുടെ തുമൊക്കെ നേതാക്കളുമായുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ,എ.കെ.ജി സെന്റര്‍, പി.ജയരാജന്‍, പാര്‍ട്ടി ജില്ലാ സമ്മേളനം,വളന്‍ ഡിയര്‍ മാര്‍ച്ച്‌ എന്നിങ്ങനെ ചെറുതും വലുതുമായ സെല്‍ഫികളില്‍ അര്‍ജുനും ആകാശും സിപിഎമ്മിനൊപ്പം നിറയുന്നത് അണികളില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാക്കളുടെ കൂടെയുള്ള അണികളുടെ സെല്‍ഫി വിലക്കിയില്ലെങ്കില്‍ ഇനിയും കൂടുതല്‍ ഭവിഷ്യത്തുണ്ടാകുമെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു സ്വര്‍ണ കടത്ത് – ക്വട്ടേഷന്‍ സംഭവങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ നേതാക്കളുടെ ഒപ്പമുള്ള ഫോട്ടോ കാണിച്ചാണ് പലരെയും വരുതിയിലാക്കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി സിപിഎം നേതാക്കളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന വിമര്‍ശനം സാധുകരിച്ചു കൊണ്ടാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.

Anandhu Ajitha

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

10 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

10 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

12 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

12 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

14 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

14 hours ago