Featured

സ്റ്റാലിന്റെ സ്വാർത്ഥ ലക്ഷ്യം തടയാൻ ഗവർണ്ണർ നേരിട്ടോ?|MK STALIN |RN RAVI

തത്ത്വചിന്തകനും തമിഴ് കവിയുമായ തിരുവള്ളുവരുടെ ചിത്രത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പോരിന് തുടക്കം ഇട്ടിരിക്കുകയാണ് . തിരുവള്ളുവര്‍ ദിനമായ ജനുവരി 15ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി പങ്കുവച്ച പോസ്റ്റാണ് പുതിയ വിവാദങ്ങളുടെ അടിസ്ഥാനം. കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രത്തിന് ഒപ്പമായിരുന്നു ഗവര്‍ണറുടെ അനുസ്മരണം. ‘ഭാരത സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള വിശുദ്ധന്‍” എന്ന വിശേഷണത്തോടെയാണ് കാവിധരിച്ചിരിക്കുന്ന തിരുവള്ളുവരുടെ ചിത്രം ഗവര്‍ണര്‍ എക്സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ തിരുവള്ളുവരെ കാവി വേഷത്തില്‍ ചിത്രീകരിച്ച് കാവിവല്‍ക്കരിക്കാനുള്ള വലതുപക്ഷ ഗ്രൂപ്പിന്റെ ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണറുടെ പോസ്റ്റിനെ നേരിട്ട് പരാമര്‍ശിക്കാതെ ആയിരുന്നു സ്റ്റാലിന്റെ നടപടി. നേരത്തെയും തിരുവള്ളുവരുടെ പേരില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തിരുക്കുറല്‍ കോഡ് ഓഫ് കോണ്ടക്ട് ആയി ചുരുങ്ങിയെന്ന ആര്‍ എന്‍ രവിയുടെ പ്രസ്താവനയായിരുന്നു അന്ന് വിമര്‍ശനം ഏറ്റുവാങ്ങിയത്. ഇതിനെതിരെ ഡിഎംകെയും മറ്റ് ദ്രാവിഡ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. സനാതന ധര്‍മത്തെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് പറഞ്ഞ ഗവര്‍ണര്‍, ദ്രാവിഡ പാര്‍ട്ടികളെ പരോക്ഷമായി വിമര്‍ശിച്ച്, ആത്മീയവല്‍ക്കരിക്കപ്പെട്ട തിരുക്കുറല്‍ രാഷ്ട്രീയക്കാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. വിഖ്യാത പണ്ഡിതനായ ജി യു പോപ്പ് അത് വിവര്‍ത്തനം ചെയ്തപ്പോള്‍, തിരുക്കുറലിന്റെ ആത്മീയ വശം നീക്കം ചെയ്തതായും ഗവര്‍ണര്‍ പറഞ്ഞിരുന്നു.ഗവര്‍ണര്‍ ആര്‍എന്‍ രവി 2021 സെപ്തംബര്‍ 18 ന് അധികാരമേറ്റതു മുതല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും തമിഴ്നാട് സര്‍ക്കാരിനോടും വിവിധ വിഷയങ്ങളില്‍ തര്‍ക്കത്തിലായിരുന്നു. ഏതായാലും തിരുവള്ളുർ കാവി വസ്ത്രം ധരിച്ചതാണ് സ്റ്റാലിനെ അസ്വസ്ഥനാക്കിയിരിക്കുന്നത്

B4 Admin

Recent Posts

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

1 hour ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

2 days ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

2 days ago

യമുനയ്ക്ക് ജീവന്‍, ദില്ലിക്ക് ദാഹജലം. 17 വര്‍ഷത്തെ തര്‍ക്കത്തിന് വിരാമമിട്ട് കിഷാവു ചരിത്ര കരാര്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…

2 days ago