കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് സന്ദീപ് നായര്‍ തുടക്കം മുതൽ ഉപയോഗിച്ചത് യുഎഇ കോണ്‍സുല്‍ ജനറലിന്റെ പേരിലുള്ള ഓതറൈസേഷന്‍ ലെറ്റര്‍. 2019 ജൂലൈയില്‍ ആദ്യമായി വാരിക്കോടന്‍ അബ്ദുല്‍ ഹമീദിന്, സന്ദീപ് നായര്‍ കൈമാറി. രണ്ടുതവണ സ്വര്‍ണം കടത്തിയപ്പോഴും മൂന്നാം തവണ പരാജയപ്പെട്ടപ്പോഴും ഉപയോഗിച്ചത് കോണ്‍സുല്‍ ജനറലിന്റെ വിലാസം തന്നെയെന്ന് ഹമീദ് വെളിപ്പെടുത്തിയാതായി റിപ്പോർട്ടുകൾ.
സന്ദീപ് നായര്‍ നല്‍കിയ ഓതറൈസേഷന്‍ ലെറ്റര്‍ കോണ്‍സുല്‍ ജനറലിന്റെ പേരില്‍ തന്നെയാണെന്ന ഉറപ്പാണ് സ്വര്‍ണക്കടത്തിന്റെ ആദ്യകണ്ണിയാകുമ്പോള്‍ അബ്ദുല്‍ ഹമീദിന് ഏറ്റവും ധൈര്യം നല്‍കിയത്. നയതന്ത്രമാര്‍ഗത്തിലൂടെ പാര്‍സല്‍ അയക്കുമ്പോള്‍ അയക്കുന്നയാളും സ്വീകരിക്കുന്നയാളും ഒരേയാള്‍ ആയിരിക്കണം. പക്ഷേ അവര്‍ക്ക് മറ്റൊരാളെ വേണമെങ്കില്‍ ഇതിന് ചുമതലപ്പെടുത്താം.
ദുബായില്‍ നിന്ന് കണ്‍സൈന്‍മെന്റ് അയക്കാന്‍ കോണ്‍സുല്‍ ജനറല്‍ എച്ച്.ഇ. ജമാല്‍ ഹുസൈന്‍ അല്‍ സാബി വാരിക്കോടന്‍ അബ്ദുല്‍ ഹമീദിനെ ചുമതലപ്പെടുത്തുന്നു എന്നാണ് കത്തില്‍ പറയുന്നത്. എമിറേറ്റ്സ് സ്കൈ കാര്‍ഗോയ്ക്കാണ് കത്ത്. കോണ്‍സുല്‍ ജനറലിന്റെ അബുദാബി മേല്‍വിലാസമാണ് അയക്കുന്നയാളുടേതായി കാണിച്ചിരിക്കുന്നത്.
എന്നിരുന്നാലും, എന്താണ് കണ്‍സൈന്‍മെന്റില്‍ ഉള്ളതെന്ന് ഈ കത്തില്‍ പറയുന്നില്ല. എന്നാല്‍ പാക്കിങ് ലിസ്റ്റിലാണ് എമര്‍ജന്‍സി ലാംപ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണെന്ന് പറയുന്നത്. എയര്‍വേ ബില്ലും കോണ്‍സുല്‍ ജനറലിന്റെ പേരിലാണ്. കത്ത് സന്ദീപ് നായര്‍ വ്യാജമായി സൃഷ്ടിച്ചതാകാമെന്ന സൂചനകളാണ് നിലനില്‍ക്കുന്നത്. എന്തായാലും തെറ്റ് ചെയ്ത സാഹചര്യത്തില്‍ പിടിക്കപ്പെടുമെന്ന് ഹമീദിന് ഉറപ്പുണ്ട്. അങ്ങനെവന്നാല്‍ രക്ഷപ്പെടാന്‍ കാണുന്ന മാര്‍ഗം ഇതാണ്. പക്ഷേ മാപ്പുസാക്ഷിയാകാമെന്ന ഹമീദിന്റെ ആഗ്രഹം കോടതികൂടി അംഗീകരിച്ചാലേ രക്ഷയുള്ളൂ.
അതേസമയം, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്താന്‍ കോണ്‍സുല്‍ ജനറലിന്റെ തന്നെ ഓതറൈസേഷന്‍ ലെറ്റര്‍ ഉപയോഗിച്ചുവെന്ന വസ്തുത ഗുരുതര ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കേരളത്തിലെ യുഎഇ നയതന്ത്രമേധാവിയുടെ ഒപ്പും സീലും അടക്കമുള്ള കത്ത് എങ്ങനെ ഉണ്ടാവുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം.
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…